മെഡിക്കൽ റിപ്പോർട്ടുകൾ മനസ്സിലാക്കാൻ ചാറ്റ്ജിപിടിയെ ആശ്രയിക്കാറുണ്ടോ? എങ്കിൽ ഈ അപകടം തിരിച്ചറിയുക!

മുമ്പ് രക്തപരിശോധനയുടെയോ സ്കാനിങ്ങിന്റെയോ ഫലം ലഭിച്ചാൽ അതിന്റെ അർത്ഥം മനസിലാക്കാൻ ഡോക്ടർമാരെ ആശ്രയിക്കുകയായിരുന്നു നമ്മൾ. എന്നാൽ ഇന്ന് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ വളർച്ചയോടെ ഈ രീതിയിൽ വലിയ മാറ്റമാണ് സംഭവിച്ചിരിക്കുന്നത്.

 

മുമ്പ് രക്തപരിശോധനയുടെയോ സ്കാനിങ്ങിന്റെയോ ഫലം ലഭിച്ചാൽ അതിന്റെ അർത്ഥം മനസിലാക്കാൻ ഡോക്ടർമാരെ ആശ്രയിക്കുകയായിരുന്നു നമ്മൾ. എന്നാൽ ഇന്ന് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ വളർച്ചയോടെ ഈ രീതിയിൽ വലിയ മാറ്റമാണ് സംഭവിച്ചിരിക്കുന്നത്. ചാറ്റ്‌ജിപിടി പോലുള്ള എഐ ടൂളുകളുടെ സഹായത്തോടെ രക്തപരിശോധനാ ഫലങ്ങൾ മുതൽ എംആർഐ റിപ്പോർട്ടുകൾ വരെ മനസിലാക്കാൻ പലരും ശ്രമിക്കുന്നുണ്ട്. സങ്കീർണമായ മെഡിക്കൽ പദങ്ങൾ ലളിതമായി വിശദീകരിക്കാൻ എഐ സഹായിക്കുമെങ്കിലും, ഇത്തരം റിപ്പോർട്ടുകൾ വിശകലനം ചെയ്യുമ്പോൾ എത്രത്തോളം വിശ്വസിക്കാം? ആരോഗ്യകാര്യങ്ങളിൽ എഐയെ ആശ്രയിക്കുന്നതിന്റെ സാധ്യതകളും പരിമിതികളും എന്തൊക്കെയാണ്? പരിശോധിക്കാം.

മെഡിക്കൽ പരിശോധനാ ഫലങ്ങളുടെ ചിത്രങ്ങൾ ചാറ്റ് ജിപിടിയിൽ അപ്‍ലോഡ് ചെയ്താണ് ആളുകൾ വിവരങ്ങൾ മനസിലാക്കാൻ ശ്രമിക്കുന്നത്. ദില്ലിയിലെ മഹാജൻ ഇമേജിം​ഗ് ആൻഡ് ലാബ്സിന്റെ സ്ഥാപകനും ചെയർമാനുമായ ഡോ. ഹർഷ് മഹാജൻ ഇക്കാര്യങ്ങളെക്കുറിച്ച് ഒരു ദേശീയ മാധ്യമത്തോട് സംസാരിച്ചു.ചാറ്റ് ജിപിടി ഒരു ഡോക്ടറിന് പകരമാകില്ലെന്നാണ് അദ്ദേഹം പറയുന്നത്. ഓൺലൈനിൽ ലഭ്യമായ വിവരങ്ങളെ അടിസ്ഥാനമാക്കി മാത്രമേ എഐ ഉത്തരങ്ങൾ നൽകുന്നുള്ളൂ. ഇത് മെഡിക്കൽ റിപ്പോർട്ടുകൾ വിശദീകരിക്കുന്നു, പക്ഷേ ഒരു വ്യക്തിയുടെ മൊത്തത്തിലുള്ള രോഗമോ ആരോഗ്യമോ കൃത്യമായി വിലയിരുത്താൻ കഴിയില്ലെന്നാണ് അദ്ദേഹം പറയുന്നത്.

ഒരു രോഗത്തെക്കുറിച്ചുള്ള വിവരങ്ങൾ വായിക്കാനും ശേഖരിക്കാനും ഡോ. ​​മഹാജൻ ആളുകളെ ഉപദേശിക്കുന്നുണ്ട്. വിശ്വസനീയമായ ആരോഗ്യ വെബ്‌സൈറ്റുകളാണ് ഏറ്റവും മികച്ചതെന്നും വിദഗ്ദ്ധരായ ഡോക്ടർമാർ നൽകുന്ന വിവരങ്ങൾ ഈ വെബ്‌സൈറ്റുകളിൽ അടങ്ങിയിരിക്കുന്നുവെന്നും അദ്ദേഹം പറയുന്നു.