ചില്ലറക്കാരൻ അല്ല കാരറ്റ് ; അറിയാം ആരോ​ഗ്യ​ഗുണങ്ങൾ

 

ധാരാളം ആരോ​ഗ്യ​ഗുണ​ങ്ങൾ കാരറ്റ് കഴിച്ചാൽ ലഭിക്കുന്നു. പൊട്ടാസ്യം, വിറ്റാമിൻ എ, ബയോട്ടിൻ, വിറ്റാമിൻ ബി 6, തുടങ്ങിയ ധാതുക്കളും വിറ്റാമിനുകളും കാരറ്റിൽ ധാരാളമുണ്ട്. രക്തത്തിലെ കൊളസ്‌ട്രോളിന്റെ വർദ്ധനവ് മൂലം ഹൃദയസംബന്ധമായ പ്രശ്‌നങ്ങൾ ഉണ്ടാകാം. കാരറ്റ് കൂടുതൽ കഴിക്കുന്നത് വഴി രക്തത്തിലെ കൊളസ്‌ട്രോൾ കുറയ്ക്കും.

ബീറ്റാ കരോട്ടീനുകൾ, ഫൈബർ, പൊട്ടാസ്യം, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ നിറഞ്ഞിരിക്കുന്ന കാരറ്റിന് ശരീരഭാരം കുറയ്ക്കാനും കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാനും കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും കാൻസർ പ്രതിരോധത്തിലും പങ്കു വഹിക്കാൻ കഴിയും.

ഫാൽകാരിനോൾ എന്ന സംയുക്തം കാരറ്റിൽ അടങ്ങിയിട്ടുണ്ട്. ചിലതരം കാൻസറുകൾക്കെതിരെ ഫാൽകാരിനോൾ സംരക്ഷണം നൽകുമെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. എന്നാൽ കാരറ്റിന് ശരീരത്തിന്റെ ശക്തി വർദ്ധിപ്പിക്കാനും രോഗം തടയാനും സഹായിക്കും. യൂട്രെക്റ്റിലെ യൂണിവേഴ്സിറ്റി മെഡിക്കൽ സെന്റർ നടത്തിയ പഠനത്തിൽ, സ്തനാർബുദ സാധ്യത 60% വരെ കുറയ്ക്കാൻ ഇവ സഹായിക്കുമെന്ന് കണ്ടെത്തി.

കരളിനും ശരീരഭാരം കുറയ്ക്കാനും സഹായിക്കുംകരൾ അർബുദം അല്ലെങ്കിൽ ലിവർ സിറോസിസിന് കാരറ്റ് ജ്യൂസ് വ്യാപകമായി ഉപയോഗിക്കുന്നു. ഇതിന്റെ സമ്പന്നമായ പോഷക ഗുണങ്ങൾ കരൾ എൻസൈമുകൾ നന്നാക്കാനും പുനരുജ്ജീവിപ്പിക്കാനും സഹായിക്കുന്നു.

ഭക്ഷണത്തിൽ കാരറ്റ് ഉൾപ്പെടുത്തുന്നത് മുടിയെ ശക്തിപ്പെടുത്താനും ചർമ്മത്തെ തിളക്കമുള്ളതാക്കാനും സഹായിക്കും. ആന്റിഓക്‌സിഡന്റുകളാൽ സമ്പുഷ്ടമായതിനാൽ ഇത് ചുളിവുകൾ തടയാൻ സഹായിക്കുന്നു. ഇതിലെ പൊട്ടാസ്യം ഉള്ളടക്കം ചർമ്മത്തിലെ ഈർപ്പം നിലനിർത്തുന്നു. കൂടാതെ വിറ്റാമിൻ സി ശരീരത്തിൽ കൊളാജൻ ഉൽപാദനം വർധിപ്പിക്കുന്നു.

കുറഞ്ഞ കലോറിയും നാരുകളുടെ നല്ല ഉറവിടവുമായ കാരറ്റ് പോലുള്ള പച്ചക്കറികൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വിശപ്പ് കുറയ്ക്കാൻ സഹായിക്കുമെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. മുഴുവൻ രൂപത്തിൽ കാരറ്റ് കഴിക്കുമ്പോൾ, കാരറ്റിന്റെ ഘടന, നാരുകൾ, ഉയർന്ന ജലാംശം എന്നിവ വിശപ്പ് നിയന്ത്രിക്കാൻ സഹായിക്കുന്നു.