വേനൽ ചൂടിൽ വേണം ഭക്ഷണ ജാഗ്രത: ഇഞ്ചിക്കും വെളുത്തുള്ളിക്കും നിയന്ത്രണം 

രാജ്യത്ത് ചൂട് കടുക്കുന്ന സാഹചര്യത്തിൽ ഭക്ഷണകാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണമെന്ന് പഠനങ്ങൾ. എസിയും ഫാനും ഉപയോഗിച്ചതുകൊണ്ട് മാത്രം ചൂടിനെ പ്രതിരോധിക്കാനാവില്ല, ശരീരത്തിന്റെ താപനില വർദ്ധിപ്പിക്കുന്ന ഭക്ഷണങ്ങൾ ഒഴിവാക്കേണ്ടത് അത്യാവശ്യമാണ്.

 

തിരുവനന്തപുരം : രാജ്യത്ത് ചൂട് കടുക്കുന്ന സാഹചര്യത്തിൽ ഭക്ഷണകാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണമെന്ന് പഠനങ്ങൾ. എസിയും ഫാനും ഉപയോഗിച്ചതുകൊണ്ട് മാത്രം ചൂടിനെ പ്രതിരോധിക്കാനാവില്ല, ശരീരത്തിന്റെ താപനില വർദ്ധിപ്പിക്കുന്ന ഭക്ഷണങ്ങൾ ഒഴിവാക്കേണ്ടത് അത്യാവശ്യമാണ്.

ധാതുക്കൾ ഏറെയുള്ള ചീര വേനൽക്കാലത്ത് കഴിക്കുന്നത് നിർജ്ജലീകരണത്തിന് ഇടയാക്കും. ഇത് വൃക്കയ്ക്ക് ദോഷകരമാകാമെന്നും പറയുന്നു. സവാള പച്ചയ്ക്ക് കഴിക്കുന്നത് അതിലടങ്ങിയ സൾഫർ കണ്ടന്റ് കാരണം ഗ്യാസ്, ആസിഡ് റിഫ്ലക്സ് എന്നിവയ്ക്ക് കാരണമായേക്കാം. കൂടാതെ, നാരുകൾ ധാരാളമുള്ള ക്യാരറ്റ് ദഹിക്കാൻ കൂടുതൽ വെള്ളം ആവശ്യമായതിനാൽ ശരീരത്തിലെ ജലാംശം കുറയാനും കാരണമാകും.

നമ്മൾ നിത്യവും ഉപയോഗിക്കുന്ന ഇഞ്ചി, വെളുത്തുള്ളി എന്നിവ ശരീരത്തെ അമിതമായി ചൂടാക്കാൻ കാരണമാകുന്നു. ഇവയിലടങ്ങിയിരിക്കുന്ന ജിഞ്ചറോളും അല്ലിസിനും മെറ്റബോളിസം വർദ്ധിപ്പിക്കുന്നത് മൂലമാണ് ശരീരത്തിൽ ചൂട് കൂടുന്നത്. ഇവയുടെ അമിത ഉപയോഗം വയറെരിച്ചിലിനും നിർജ്ജലീകരണത്തിനും കാരണമായേക്കാം.