കാർഡിയോളജി, കാർഡിയാക് സർജറി രോഗികൾ ഒത്തുചേർന്നു ; കണ്ണൂർ ബേബി മെമ്മോറിയലിൽ 'ഹൃദയ സംഗമം 2026'

കണ്ണൂർ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലെ കാർഡിയോളജി, കാർഡിയാക് സർജറി വിഭാഗങ്ങളിലെ രോഗികളുടെ പങ്കാളിത്തത്തോടെ 'ഹൃദയ സംഗമം 2026' സംഘടിപ്പിച്ചു. 

 

മൈക്ര (MICRA  ഏറ്റവും ചെറിയ പേസ്‌മേക്കർ), ടാവി ടാവർ (TAVI/TAVR -ഓപ്പൺ ഹാർട്ട് സർജറി ഒഴിവാക്കി, കാലിലെ രക്തക്കുഴൽ വഴി പുതിയ ഹൃദയ വാൽവ് സ്ഥാപിക്കുന്ന ആധുനിക ചികിത്സ), ആൻജിയോപ്ലാസ്റ്റി, എം.ഐ.സി.എസ് (MICS- ഹൃദയം തുറക്കാതെയുള്ള ബൈപാസ് സർജറി), എക്മോ (ECMO ഹൃദയത്തിന്റെയോ ശ്വാസകോശത്തിന്റെയോ പ്രവർത്തനം ഗുരുതരമായി തകരാറിലാകുമ്പോൾ ജീവൻ നിലനിർത്താൻ സഹായിക്കുന്ന ഒരു സങ്കീർണ്ണമായ ചികിത്സ),

 കണ്ണൂർ: കണ്ണൂർ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലെ കാർഡിയോളജി, കാർഡിയാക് സർജറി വിഭാഗങ്ങളിലെ രോഗികളുടെ പങ്കാളിത്തത്തോടെ 'ഹൃദയ സംഗമം 2026' സംഘടിപ്പിച്ചു. 

മൈക്ര (MICRA  ഏറ്റവും ചെറിയ പേസ്‌മേക്കർ), ടാവി ടാവർ (TAVI/TAVR -ഓപ്പൺ ഹാർട്ട് സർജറി ഒഴിവാക്കി, കാലിലെ രക്തക്കുഴൽ വഴി പുതിയ ഹൃദയ വാൽവ് സ്ഥാപിക്കുന്ന ആധുനിക ചികിത്സ), ആൻജിയോപ്ലാസ്റ്റി, എം.ഐ.സി.എസ് (MICS- ഹൃദയം തുറക്കാതെയുള്ള ബൈപാസ് സർജറി), എക്മോ (ECMO ഹൃദയത്തിന്റെയോ ശ്വാസകോശത്തിന്റെയോ പ്രവർത്തനം ഗുരുതരമായി തകരാറിലാകുമ്പോൾ ജീവൻ നിലനിർത്താൻ സഹായിക്കുന്ന ഒരു സങ്കീർണ്ണമായ ചികിത്സ),ഇവാർ (EVAR-സർജറികൂടാതെ ആയോർട്ടിക്ക് അന്യൂറിസം ബാധിച്ച രോഗികളെ ചികിത്സിക്കുന്നരീതി) പേസ് മേക്കർ, ബലൂൺ മൈട്രൽ വാൽവോടോമി, എഎസ്ഡി ഡിവൈസ് ക്ലോഷ്വർ തുടങ്ങി വിവിധ നൂതന ഹൃദയ ചികിത്സകൾക്ക് വിധേയരായ രോഗികൾക്ക് അനുഭവങ്ങൾ പങ്കുവെക്കാനും ചികിത്സിച്ച ഡോക്ടർമാരുമായും ആരോഗ്യപ്രവർത്തകരുമായും വീണ്ടും ഒത്തുചേരാനുമുള്ള അവസരമായി ഈ സംഗമം മാറി.

കണ്ണൂർ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലെ കാർഡിയോളജി വിഭാഗം ചീഫും സീനിയർ കൺസൾട്ടന്റുമായ ഡോ. ദീപക് രാജു, സീനിയർ കൺസൾട്ടന്റ് ഡോ. ജാസിം മുഹമ്മദ്, കാർഡിയോവാസ്കുലാർ തൊറാസിക് സർജറി കൺസൾട്ടന്റ് ഡോ. ജിതിൻശങ്കർ, കൺസൾട്ടന്റ് ഡോ. വിപിൻ ദാസ്, കാർഡിയാക് അനസ്തെറ്റിസ്റ്റ് ഡോ. അശ്വിൻ ഹരിദാസ് എന്നീ വിദഗ്ദ്ധരോടൊപ്പം അവരുടെ പരിചരണത്തിൽ പൂർണ്ണ ആരോഗ്യം വീണ്ടെടുത്ത രോഗികളും കുടുംബാംഗങ്ങളുമാണ് പരിപാടിയിൽ പങ്കെടുത്തത്. കണ്ണൂർ ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ ക്ലസ്റ്റർ ചീഫ് ഓഫ് മെഡിക്കൽ സർവീസസ് അഡ്വ. മുഹമ്മദ് അബ്ദുൾ നാസർ ഇ. കെ.യും പരിപാടിയിൽ പങ്കെടുത്തു.