ഏലയ്ക്ക ദിവസവും കഴിച്ചാലുള്ള ഈ ഗുണങ്ങൾ അറിയാമോ ? 

സ്ട്രെസ് കുറയ്ക്കാനും മാനസികാരോഗ്യം സംരക്ഷിക്കാനും ഏലയ്ക്ക നല്ലതാണ്. ആന്‍റി ബാക്ടീരിയൽ ഗുണങ്ങള്‍ അടങ്ങിയ ഏലയ്ക്ക വായ്നാറ്റം അകറ്റാനും സഹായിക്കും. അതിനാല്‍ ഭക്ഷണത്തിന് ശേഷം, ഏലയ്ക്ക ചവയ്ക്കുന്നത് വായ്‌നാറ്റം ഒഴിവാക്കാന്‍ ഗുണം ചെയ്യും. 
 
ഒരുപാട് ഔഷധ ഗുണങ്ങളുള്ള ഒന്നാണ് ഏലയ്ക്ക.രുചിയും മണവും കൂട്ടാന്‍ ഭക്ഷണത്തില്‍ നാം ഏലയ്ക്ക ചേർക്കാറുണ്ട് .കൊഴുപ്പ് ശരീരത്തില്‍ അധികമായി അടിഞ്ഞുകൂടുന്നത് ഉപാപചയ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുകയും ഹൃദയസംബന്ധമായ പ്രശ്‌നങ്ങളെ വര്‍ധിപ്പിക്കുകയും ചെയ്യും. ഏലക്ക പതിവായി കഴിക്കുന്നത് അടിഞ്ഞുകൂടുന്ന കൊഴുപ്പിനെ അകറ്റുന്നതിന് സഹായിക്കുന്നു

സ്ട്രെസ് കുറയ്ക്കാനും മാനസികാരോഗ്യം സംരക്ഷിക്കാനും ഏലയ്ക്ക നല്ലതാണ്. ആന്‍റി ബാക്ടീരിയൽ ഗുണങ്ങള്‍ അടങ്ങിയ ഏലയ്ക്ക വായ്നാറ്റം അകറ്റാനും സഹായിക്കും. അതിനാല്‍ ഭക്ഷണത്തിന് ശേഷം, ഏലയ്ക്ക ചവയ്ക്കുന്നത് വായ്‌നാറ്റം ഒഴിവാക്കാന്‍ ഗുണം ചെയ്യും. 

അടിവയറ്റിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയാനും ഏലയ്ക്ക സഹായിക്കും.ചുമ, ജലദോഷം, ശ്വാസംമുട്ടല്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഏലയ്ക്ക ഗുണം ചെയ്യും. 

 ഏലയ്ക്ക ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. കൂടാതെ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും ഇവ സഹായിക്കും. ഭക്ഷണത്തിന് ശേഷം ഒരു ഏലയ്ക്ക ചവച്ചരച്ച് കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താന്‍ നല്ലതാണ്. ഗ്യാസ്ട്രബിൾ, വയര്‍ വീര്‍ത്തിരിക്കുക പോലുള്ള പ്രശ്നങ്ങൾ പരിഹരിക്കാനും അസിഡിറ്റിയെ തടയാനും ഏലയ്ക്ക സഹായിക്കും.