അറിയാം ക്യാൻസറിന് കാരണമാകുന്ന 6 ഭക്ഷണങ്ങൾ

 

ലോകാരോഗ്യസംഘടനയുടെ 2012 ലെ കണക്കുകൾ പ്രകാരം ലോകത്ത് അർബുദം മൂലം ചികിത്സ തേടുന്നവരുടെ എണ്ണം പതിനാലുമില്യൻ ആയിരുന്നു. ഇതിൽ തന്നെ 8.2 മില്യൻ ആളുകൾ മരണത്തിനു കീഴടങ്ങുകയും ചെയ്തു. അടുത്ത ഇരുപതുവർഷങ്ങൾക്കുള്ളിൽ ഇത് ഇരട്ടിക്കുമെന്നാണ് ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നൽകുന്നതും.

ക്യാൻസറിന് കാരണമാകുന്ന ഭക്ഷണങ്ങൾ...

ഒന്ന്...

പൂപ്പൽ ഭക്ഷണങ്ങൾ ക്യാൻസറിനുള്ള സാധ്യത കൂട്ടുന്നു. aflatoxin എന്നുള്ളൊരു പൂപ്പൽ ആഹാരത്തിൽ ഉണ്ടെങ്കിൽ ലിവർ ക്യാൻസർ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. പരമാവധി പൂപ്പലുള്ള ആഹാരങ്ങൾ കഴിക്കാതിരിക്കുക.
അധിക നാൾ സൂക്ഷിക്കുന്ന കോൺ, നിലക്കടല, സോയ ബീൻസ്, ചീസ്, പാൽ ഈ ഭക്ഷണങ്ങളിലാണ് aflatoxin പൂപ്പൽ കാണപ്പെടുന്നത്.

രണ്ട്...

മറ്റൊന്ന് കരിഞ്ഞ ആഹാരങ്ങളാണ്. കരിഞ്ഞ ഭക്ഷണങ്ങൾ വയറ്റിലെ ക്യാൻസർ ഉണ്ടാക്കുന്നതിന് കാരണമാകുന്നു. മീൻ, ചിക്കൻ നന്നായി കരിച്ച് കഴിക്കുന്നത് ഒഴിവാക്കണമെന്ന് ഡോ. ഡാനിഷ് പറഞ്ഞു.

മൂന്ന്...

തവിട് കളഞ്ഞിട്ടുള്ള അരികൾ പതിവായി കഴിക്കുന്നത് ക്യാൻസറിനുള്ള സാധ്യത കൂട്ടുന്നു. അത് പ്രമേഹത്തിനും മറ്റ് രോ​ഗങ്ങൾക്കുമുള്ള സാധ്യത കൂട്ടുന്നു.

നാല്...

സംസ്കരിച്ച മാംസമാണ് മറ്റൊരു ഭക്ഷണം. കാരണം കെമിക്കലുകൾ ചേർത്താണ് മാംസം ദിവസങ്ങളോളം സൂക്ഷിക്കുന്നത്. വല്ലപ്പോഴും കഴിച്ചാൽ പ്രശ്നമില്ല.എന്നാൽ പതിവായി കഴിക്കുന്നത് ക്യാൻസർ സാധ്യത കൂട്ടുന്നു. റെഡ് മീറ്റാണ് മറ്റൊരു ഭക്ഷണം. കുടൽ ക്യാൻസർ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ബീഫ്, മട്ടൻ, പോർക്ക് ഇവയെല്ലാം തന്നെ ആഴ്ചയിൽ പരമാവധി 100 ​ഗ്രാം വരെ കഴിക്കാൻ പാടുള്ളൂ. അമിതമാകുമ്പോൾ കുടൽ ക്യാൻസർ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.

അഞ്ച്...

ഉപ്പ് കൂടിയ ചെെനീസ് വിഭവങ്ങളും ക്യാൻസർ ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. നെെട്രേറ്റ്സ് എന്ന സംയുക്തം ചേർത്താണ് അത് ഉണ്ടാക്കുന്നത്.

ആറ്...

മദ്യപാനം ക്യാൻസറിനുള്ള സാധ്യത കൂട്ടുന്നതായി പഠനങ്ങൾ പറയുന്നു. വായയിൽ ക്യാൻസർ, കുടൽ ക്യാൻസർ, അന്നനാള ക്യാൻസർ, കരൾ ക്യാൻസർ തുടങ്ങിയവ പിടിപെടാം.