ബ്രോക്കോളിയുടെ ആരോഗ്യ ഗുണങ്ങൾ ..

 

ബ്രോക്കോളി എന്ന ഭക്ഷ്യവസ്തുവിന്റെ ഗുണങ്ങൾ അറിയുന്നവർ വളരെ കുറവാണ്. പൊതുവെ നമ്മുടെ ഭക്ഷണശീലത്തിൽ ഉള്ള ഒരു വസ്തുവല്ല എന്നതാണ് അതിനു കാരണം. ബ്രോക്കോളിയ്ക്കു നിരവധി ഗുണങ്ങളുണ്ട് എന്ന് നാം തിരിച്ചറിയാതെ പോകരുത്. ഇറ്റാലിയൻ സസ്യമാണ് ബ്രോക്കോളി. ഇതിന്റെ പൂവിന്റെ തലകൾ പോലെയുള്ള ഭാഗം ഭക്ഷിക്കാമെന്നു അവരാണ് ആദ്യം തിരിച്ചറിഞ്ഞതും. വേവിച്ചോ വേവിക്കാതെയോ ഇതിന്റെ ഇല ഭക്ഷണമാക്കാം.


ബ്രോക്കോളിയിൽ പൊട്ടാസ്യം ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് സാധാരണ പേശി വളർച്ചയെയും പ്രോത്സാഹിപ്പിക്കുന്നു. ബ്രോക്കോളിയിൽ അടങ്ങിയിരിക്കുന്ന ഗ്ലൂക്കോറഫാനിന്‍ എന്ന ഘടകം ശരീരത്തിലെ ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാൻ സഹായിക്കുന്നുണ്ട്. ബ്രിട്ടനിലെ ഇൻസ്റ്റിട്യൂട്ട് ഓഫ് ഫുഡ് റിസര്‍ച്ചിലെ ഗവേഷകരാണ് ബ്രോക്കോളിയുടെ കൊളസ്‌ട്രോള്‍ കുറയ്ക്കാനുള്ള കഴിവു കണ്ടെത്തിയത്. ബ്രോക്കോളിയില്‍ സ്തനാര്‍ബുദത്തിനെതിരെ പ്രവര്‍ത്തിക്കുന്ന ‘ഇന്‍ഡോള്‍ 3, കാര്‍ബിനോള്‍ബി എന്ന രാസവസ്തു ഉണ്ട്. അര്‍ബുദത്തിന് കാരണമാവുന്ന ഈസ്‌ട്രോജനെ ശരീരത്തിന് സുരക്ഷിതമായ ഒരു വസ്തുവായി രൂപാന്തരപ്പെടുത്തുവാന്‍ ഈ രാസവസ്തുവിന് കഴിവുണ്ടത്രേ.

ബ്രോക്കോളിയുടെ മുളയില്‍ കാന്‍സറിനെ ചെറുക്കാന്‍ കഴിവുള്ള ഫൈറ്റോകെമിക്കല്‍ ആയ ‘സള്‍ഫോറാഫേന്‍”അടങ്ങിയിരിക്കുന്നു. രക്തസമ്മർദ്ദം നിയന്ത്രിക്കുന്ന മഗ്നീഷ്യം, കാത്സ്യം കൂടാതെ, പൊട്ടാസ്യവും ബ്രോക്കോളിയിൽ അടങ്ങിയിരിക്കുന്നു. കൂടാതെ, ഇതിലടങ്ങിയിരിക്കുന്ന ജീവകം കെ, ഓസ്റ്റിയോ പൊറോസിസ് അസ്ഥി ആരോഗ്യവും തടയുന്നതിനും സഹായിക്കും. കരോട്ടനൊയ്ഡ് lutein മനുഷ്യാവകാശ ശരീരത്തിൽ ധമനികളുടെ കട്ടികൂടൽ വേഗത തടഞ്ഞേക്കാം. ഇങ്ങനെ ഹൃദ്രോഗവും, ഹൃദയാഘാതം വരാനുള്ള സാധ്യതകളും കുറയും. ഇത്തരത്തിൽ നിരവധി ​ഗുണങ്ങളാണ് ബ്രോക്കൊളിയ്ക്ക് ഉള്ളത്.