പ്രാതലിനൊപ്പം ചായ കുടിക്കാറുണ്ടോ ? എങ്കിൽ സൂക്ഷിക്കുക !

 

ബ്രേക്ക്ഫാസ്റ്റിനൊപ്പം ചായ കൂടി കുടിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ്  മലയാളികള്‍. എന്നാല്‍ അതൊരു നല്ല ശീലമല്ല.

ചില റിപ്പോര്‍ട്ടുകളും പഠനങ്ങളുമൊക്കെ സൂചിപ്പിക്കുന്നത് ഭക്ഷണത്തിനൊപ്പം ചായ കുടിയ്ക്കുവാന്‍ പാടില്ല ന്നൊണ്. ഭക്ഷണത്തിനൊപ്പം ചായ കുടിയ്ക്കുമ്പോള്‍ ഭക്ഷണത്തില്‍ നിന്നും ശരീരത്തിലേയ്ക്കു ലഭിയ്ക്കേണ്ട പോഷകങ്ങള്‍ ചായ തടയുന്നു.

പ്രോട്ടീന്‍, അയേണ്‍ എന്നിവയാണ് ചായ തടയുന്ന പ്രധാനപ്പെട്ട ഘടകങ്ങള്‍. പ്രോട്ടീന്‍ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിയ്ക്കാനും മസില്‍ ബ്ലോക്കുകള്‍ക്കുമെല്ലാം ഏറെ പ്രധാനപ്പെട്ടതാണ്. ഇതു പോലെയാണ് അയേണും. ഹീമോഗ്ലോബിന്‍ ഉല്‍പാദനത്തെ സഹായിക്കുന്ന ഒന്നാണ് അയേണ്‍. അയേണ്‍ ഹീമോഗ്ലോബിന്‍ ഉല്‍പാദനത്തിലൂടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേയ്ക്ക് രക്തപ്രവാഹം ശക്തിപ്പെടുത്തുന്നു.

കൂടാതെ ചായയില്‍ പോളി ഫിനോളുകള്‍ അടങ്ങിയിട്ടുണ്ട്. ഇവ അയേണിനൊപ്പം ചേര്‍ന്ന് മറ്റൊരു ഘടകമായി മാറും. ഇതു ശരീരം വലിച്ചെടുക്കില്ല. ഇതു വയറ്റില്‍ ഗ്യാസ് പോലുള്ള പ്രശ്നങ്ങള്‍ക്കും കാരണമാകും. ഭക്ഷണത്തിനൊപ്പം ചായ കുടിയ്ക്കുമ്പോള്‍ പലപ്പോഴും ഗ്യാസ് വരുന്നതിന് കാരണം ഇതാണ്.