രാത്രി ഉറക്കം കിട്ടാറില്ലേ? നിങ്ങളുടെ തലച്ചോറിന് സംഭവിക്കുന്നത് എന്ത്?

ന്ന് നമ്മുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുകയാണ് ഇൻസ്റ്റാഗ്രാം റീലുകളും യൂട്യൂബ് ഷോർട്ട്സും പോലുള്ള ഹ്രസ്വ വീഡിയോകൾ. എന്നാൽ വിനോദത്തിനായി കാണുന്ന ഇത്തരം വീഡിയോകൾ അമിതമായി ഉപയോഗിക്കുന്നത് നമ്മുടെ തലച്ചോറി

 

ഇന്ന് നമ്മുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുകയാണ് ഇൻസ്റ്റാഗ്രാം റീലുകളും യൂട്യൂബ് ഷോർട്ട്സും പോലുള്ള ഹ്രസ്വ വീഡിയോകൾ. എന്നാൽ വിനോദത്തിനായി കാണുന്ന ഇത്തരം വീഡിയോകൾ അമിതമായി ഉപയോഗിക്കുന്നത് നമ്മുടെ തലച്ചോറിനെയും മാനസികാരോഗ്യത്തെയും എങ്ങനെ ബാധിക്കുമെന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? ശ്രദ്ധക്കുറവ് മുതൽ ഉറക്കത്തിലെ മാറ്റങ്ങൾ വരെ പല പ്രശ്നങ്ങളുമായും അമിതമായ ഷോർട്ട് വീഡിയോ ഉപയോഗം ബന്ധപ്പെട്ടിരിക്കാമെന്നാണ് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നത്. നമ്മുടെ ശ്രദ്ധ, ഓർമശക്തി, ഉറക്കം എന്നിവയെ ഈ ശീലം എങ്ങനെ ബാധിക്കുന്നു എന്നതിനെക്കുറിച്ച് വിശദമായി അറിയാം.

നമ്മുടെ മാനസികാവസ്ഥ നിയന്ത്രിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന ഒന്നാണ് ന്യൂറോ ട്രാൻസ്മിറ്ററാണ് ഡോപാമൈൻ. അതായത് ഭക്ഷണം ആസ്വദിക്കുമ്പോഴോ, പ്രിയപ്പെട്ടവരുമായി സമയം ചെലവഴിക്കുമ്പോഴൊക്കെ നമുക്ക് സന്തോഷം തോന്നിപ്പിക്കുന്ന രാസവസ്തുവാണ് ഡോപാമൈൻ. അതുപോലെ മദ്യം, ഗെയിമിംഗ്, റീൽസ് പോലുള്ളവ ഉപയോഗിക്കുമ്പോഴും ഡോപാമൈനിന്റെ അളവ് ഉയരുകയും ഉന്മേഷബോധത്തിലേക്ക് നയിക്കുകയും ചെയ്യുന്നു.

ഡോപാമൈൻ ഉൽപാദനം കൂടുന്നത് തലച്ചോറിൽ കൂടുതൽ ന്യൂറോ-കണക്ഷനുകൾ രൂപപ്പെടാൻ കാരണമാകുന്നു. ഇത് റീലുകൾ കാണാനുള്ള ആസക്തി കൂട്ടുന്നു. രാത്രിയിലെ വീഡിയോ സ്ക്രോളിംഗ് ഉറക്കത്തിന്റെ ഗുണനിലവാരത്തെയും ഓർമ്മശക്തിയെയും തടസ്സപ്പെടുത്തുന്നു. അതുകൊണ്ടാണ് റീലുകൾ അമിതമായി കാണുന്ന ആളുകൾ പലപ്പോഴും ശ്രദ്ധക്കുറവും ഓർമ്മക്കുറവും ഉണ്ടാകുന്നത്. അതുകൊണ്ട് തന്നെ സ്‌ക്രീൻ സമയം ഒരു ദിവസം 2-3 മണിക്കൂറിൽ കൂടതെ ശ്രദ്ധിക്കുക.