ഓർമശക്തി വർധിപ്പിക്കണോ?  പഞ്ചസാര ഉപേക്ഷിക്കൂ

നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ  പഞ്ചസാര തീർച്ചയായും അടങ്ങിയിട്ടുണ്ട്. പായ്ക്ക് ചെയ്ത ലഘുഭക്ഷണങ്ങളിൽ ഉപ്പിട്ട പല ഭക്ഷണ പാതാർത്ഥങ്ങളിലും പഞ്ചസാര അടങ്ങിയിട്ടുണ്ട്.

 

നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ  പഞ്ചസാര തീർച്ചയായും അടങ്ങിയിട്ടുണ്ട്. പായ്ക്ക് ചെയ്ത ലഘുഭക്ഷണങ്ങളിൽ ഉപ്പിട്ട പല ഭക്ഷണ പാതാർത്ഥങ്ങളിലും പഞ്ചസാര അടങ്ങിയിട്ടുണ്ട്.

പ്രത്യേകിച്ച് സാധാരണയായി ഉപയോഗിക്കുന്ന സംസ്കരിച്ച പഞ്ചസാര, പലതരം കെമിക്കൽ വാഷുകൾക്ക് ശേഷം ഉത്പാദിപ്പിക്കുന്നതാണ്. ഇത് നമ്മുടെ ശാരീരിക ആരോഗ്യത്തെ മാത്രമല്ല, ചിന്തിക്കാനും മനസ്സിലാക്കാനുമുള്ള നമ്മുടെ കഴിവിനെയും ബാധിക്കുന്നതായി പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. അതായത് തലച്ചോറിന്റെ പ്രവർത്തനത്തെ വരെ ബാധിക്കുന്നതായി പഠനം പറയുന്നു.


അടുത്തിടെ സോഷ്യൽ മീഡിയയിൽ, ന്യൂറോ സർജൻ ഡോ. സന്ദീപ് മാവാനി പഞ്ചസാരയെ കുറിച്ച് പറഞ്ഞത് ഏറെ വൈറലായിരിക്കുകയാണ്. പഞ്ചസാര ഒരുതരം സൈക്കോ ആക്റ്റീവ് പദാർത്ഥമാണെന്നും അത് ശരീരത്തെ ഒരു മയക്കുമരുന്ന് പോലെ ബാധിക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. അതുകൊണ്ടാണ് പഞ്ചസാരയ്ക്ക് അടിമയായി തോന്നുന്നത്. ഒരു ചോക്ലേറ്റ് കഴിച്ചാൽ, തലച്ചോറ് രണ്ട് മണിക്കൂർ മന്ദഗതിയിലാകും എന്നും അദ്ദേഹം പറയുന്നു.

പഞ്ചസാര ഉപേക്ഷിക്കുന്ന ആദ്യ മൂന്ന് ദിവസം പല ആരോഗ്യപരമായ ബുദ്ധിമുട്ടുകളും ഉണ്ടായേക്കാം. ഈ സമയത്ത് തലച്ചോറിന് ഡോപാമൈൻ ലഭിക്കില്ല. ഇതുമൂലം, തലവേദന, ക്ഷീണം, ക്ഷോഭം എന്നിവ അനുഭവപ്പെടാം. ഈ സമയത്ത് തലച്ചോറ് പുനഃസ്ഥാപിക്കപ്പെടുന്നു, അതുകൊണ്ടാണ് അത്തരം പ്രശ്നങ്ങൾ അനുഭവപ്പെടുന്നത്. നാല് ദിവസത്തിനുള്ളിൽ തലച്ചോറിലെ വീക്കം കുറയാൻ തുടങ്ങും, ഇതുമൂലം ഓർമ്മശക്തി 12 ശതമാനം വർദ്ധിക്കും. മാനസികാവസ്ഥയിലെ മാറ്റങ്ങൾ കുറയുകയും വിശപ്പും നിയന്ത്രണത്തിലായിരിക്കുകയും ചെയ്യും. എന്നിരുന്നാലും, രണ്ടാഴ്ചയ്ക്ക് ശേഷം യഥാർത്ഥ ഗുണങ്ങൾ പ്രത്യക്ഷപ്പെടാൻ തുടങ്ങും. പഞ്ചസാര ഉപേക്ഷിച്ച് രണ്ടാഴ്ചയ്ക്ക് ശേഷം, ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവ് 30 ശതമാനം മെച്ചപ്പെടുകയും പിരിമുറുക്കം 40 ശതമാനം കുറയുകയും ചെയ്യും. ഉറക്കവും മെച്ചപ്പെടുമെന്നും അദ്ദേഹം പറയുന്നു.