രുചിക്കൊപ്പം രക്തസമ്മർദ്ദവും നിയന്ത്രണത്തിലാക്കാം


ഉന്മേഷദായക ഫലത്തിന് പേരുകേട്ട വെള്ളരി സാലഡുകളിൽ ചേർക്കുന്ന ഒരു മികച്ച ചേരുവയാണ്. ജലത്തിന്റെ അളവ് കൂടുതലായതിനാലാണ് ഇത് നമുക്ക് ഉന്മേഷം നൽകുന്നത്.

 


ഉന്മേഷദായക ഫലത്തിന് പേരുകേട്ട വെള്ളരി സാലഡുകളിൽ ചേർക്കുന്ന ഒരു മികച്ച ചേരുവയാണ്. ജലത്തിന്റെ അളവ് കൂടുതലായതിനാലാണ് ഇത് നമുക്ക് ഉന്മേഷം നൽകുന്നത്. ധാരാളം ജലാംശം അടങ്ങിയിട്ടുള്ളതും കലോറി കുറവുള്ളതുമായ പച്ചക്കറിയാണ്  വെള്ളരിക്ക. വെള്ളരിയിലെ കുക്കുർബിറ്റൻസ് എന്ന ഘടകത്തിന് കാൻസറിന്റെ വളർച്ചയെ പ്രതിരോധിക്കുമെന്ന് മുമ്പ് നടത്തിയ ചില ​ഗവേഷണങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. വെള്ളരിക്കയിൽ വിറ്റാമിൻ സി, ബി1, ബി2, പ്രോട്ടീൻ, ഇരുമ്പ്, പൊട്ടാസ്യം, സൾഫർ,  കാത്സ്യം , സോഡിയം എന്നിവ അടങ്ങിയിട്ടുണ്ട്. വെള്ളരിക്ക കഴിച്ചാലുള്ള ചില ആരോ​ഗ്യ​ഗുണങ്ങളെ കുറിച്ചറിയാം...

വെള്ളരിക്ക കഴിക്കുന്നതിലൂടെ 96 ശതമാനം ജലാംശം ശരീരത്തിൽ നിലനിർത്തുന്നു. വേനൽക്കാലത്ത് ശരീരത്തിൽ ജലാംശം നില നിർത്താൻ കുക്കുമ്പർ ജ്യൂസിന് കഴിയും. വിറ്റാമിൻ എ, ബി , കെ എന്നിവയും വെള്ളരിക്കയിൽ അടങ്ങിയിട്ടുണ്ട്.

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ വെള്ളരിക്ക വളരെയധികം സഹായിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. 

ഇടയ്ക്ക് വിശക്കുമ്പോൾ ബേക്കറി പലഹാരങ്ങൾ കഴിക്കാതെ വെള്ളരിക്ക കഴിക്കുന്നത് പതിവാക്കുക. അങ്ങനെയാകുമ്പോൾ മറ്റ് ജങ്ക് ഫുഡുകളോടുള്ള ആസക്തി മാറികിട്ടുകയും ചെയ്യും. ഇവ ദിവസവും കഴിക്കുന്നതിലൂടെ ശരീരത്തിലെ അമിതകൊഴുപ്പ് കുറയ്ക്കാൻ സഹായിക്കും. 

പൊട്ടാസ്യത്തിന്റെ ഉറവിടമാണ് വെള്ളരിക്ക. വെള്ളരിക്ക ജ്യൂസ് കുടിക്കുന്നത് ശരീരത്തിന് കൂടുതൽ പൊട്ടാസ്യം ലഭിക്കാൻ സഹായിക്കുന്നു. ഇത് നിങ്ങളുടെ രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു.

വെള്ളരിക്കയിൽ ആരോഗ്യകരമായ അളവിലുള്ള പെക്റ്റിൻ അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നതിനും വിഷവസ്തുക്കളെ ഇല്ലാതാക്കുന്നതിനും ഹൃദയത്തെ ആരോഗ്യകരമായി നിലനിർത്തുന്നതിനും സഹായിക്കുന്നു.