രക്തസമ്മർദ്ദം നിയന്ത്രിക്കാൻ ഒരു ജ്യൂസ്

ദിവസേന അനാർ കഴിക്കുന്നത് ശരീരത്തിന് വളരെ നല്ലതാണ്. ഏറെ ആരോഗ്യ ഗുണമുള്ള അനാറിനെ സ്വർഗ്ഗത്തിലെ പഴം എന്നാണ് വിശേഷിപ്പിക്കുന്നത്. 
 
ദിവസേന അനാർ കഴിക്കുന്നത് ശരീരത്തിന് വളരെ നല്ലതാണ്. ഏറെ ആരോഗ്യ ഗുണമുള്ള അനാറിനെ സ്വർഗ്ഗത്തിലെ പഴം എന്നാണ് വിശേഷിപ്പിക്കുന്നത്. പുറത്തെ തൊലി കളഞ്ഞ് അകത്തുള്ള ചെറിയ കുഞ്ഞു മണികൾ എടുക്കാൻ കുറച്ച് പ്രയാസമാണെങ്കിലും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ശരീരത്തിൽ രക്തം വയ്ക്കുന്നതിനും പല ആരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ഏറെ നല്ലതാണ്.
അനാറിൻ്റെ ​ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം:
ക്യാൻസറിനെ പ്രതിരോധിക്കാൻ സഹായിക്കുന്നു
അനാർ ക്യാൻസറിനെ പ്രതിരോധിക്കുന്നു. പ്രോസ്റ്റേറ്റ്, ശ്വാസകോശ അർബുദങ്ങൾക്കെതിരെ സ്തനാർബുദത്തിനെതിരെ കീമോ-പ്രിവൻ്റീവ് ഗുണങ്ങളുണ്ട്.
രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്നു
രക്തസമ്മർദ്ദവും രക്താതിമർദ്ദവും ഉള്ള ആളുകൾക്ക് ഏറെ ​ഗുണകരമാണ് അനാർ. ഗവേഷണങ്ങൾ സൂചിപ്പിക്കുന്നത് മാതളനാരങ്ങ ജ്യൂസ് സിസ്റ്റോളിക് രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുമെന്നാണ്.
അണുബാധയെ പ്രതിരോധിക്കാൻ സഹായിക്കുന്നു
ശരീരത്തിലെ പ്രതിരോധശേഷി വർധിപ്പിക്കാൻ അനാർ സഹായിക്കുന്നു. അനാറിൻ്റെ സത്തിൽ ശക്തമായ ആൻറി ബാക്ടീരിയൽ, ആൻ്റിഫംഗൽ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ദിവസേന അനാർ കഴിക്കുന്നത് ശരീരത്തിൻ്റെ പ്രതിരോധം മെച്ചപ്പെടുത്തുകയും ആരോഗ്യമുള്ളവരും ശക്തരുമാക്കുകയും ചെയ്യുന്നു