സവാളയിലെ ഈ കറുത്ത പൊടി മാരകമാണോ? വീട്ടമ്മമാർ തീർച്ചയായും അറിഞ്ഞിരിക്കേണ്ട സത്യങ്ങൾ!
അടുക്കളയിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന പച്ചക്കറികളിലൊന്നാണ് സവാള. എന്നാൽ സവാളയുടെ പുറംതൊലിയിൽ കറുത്ത പാടുകളോ കറുത്ത പൊടിപോലുള്ള അടയാളങ്ങളോ കാണുമ്പോൾ അത് ഉപയോഗിക്കാമോ, ഉപേക്ഷിക്കണോ എന്ന ആശയക്കുഴപ്പം പലർക്കും ഉണ്ടാകാറുണ്ട്. ഇത് സാധാരണ സംഭവമാണോ, അതോ ആരോഗ്യത്തിന് അപകടകരമായ ഒരു ലക്ഷണമാണോ എന്നറിയുന്നത് പ്രധാനമാണ്. കറുത്ത പാടുകളുള്ള സവാള സുരക്ഷിതമായി കഴിക്കാമോ എന്നതിനെക്കുറിച്ച് അറിയാം.
സവാളക്ക് അകത്തും പുറത്തുമായി കാണപ്പെടുന്ന ഈ കറുത്ത പാടുകള്‍ ഒരു തരം പൂപ്പലാണ്. ആസ്പര്‍ജില്ലസ് നൈഗര്‍ എന്നറിയപ്പെടുന്ന ഈ പൂപ്പല്‍ മണ്ണിലാണ് പൊതുവേ കാണാറ്. ഈ ഫംഗസ് ചെടികളെ ബാധിക്കുന്നതാണ്. ഇതാണ് സവാളയിലും കാണപ്പെടുന്നത്. വായുസഞ്ചാരം കുറഞ്ഞതും ഈര്‍പ്പം കൂടുതലുമുള്ള ഇടങ്ങളില്‍ നിന്നാണ് ഈ ഫംഗസ് പെരുകുന്നത്. വലിയ അപകടം വിളിച്ചുവരുത്തുന്നില്ലെങ്കിലും ഇവ ശ്രദ്ധിക്കേണ്ടതാണ്.
താപനിലയിലെ മാറ്റമാണ് ഉള്ളിയില്‍ പൂപ്പലിന് കാരണമാകുന്നത്. ചിലരില്‍ ഇത്തരത്തില്‍ കറുത്തപാടുകളുള്ള ഉള്ളി കഴിക്കുന്നതു മൂലം ഛര്‍ദ്ദി,ഓക്കാനം ,തലവേദന ,വയറുവേദന അലര്‍ജി എന്നിവക്ക് കാരണമാകുന്നു. ഇത്തരത്തിലുള്ള സവാള കഴിക്കുന്നതിനു മുമ്പായി നന്നായി കഴുകി ഉപയോഗിക്കുക എന്നതാണ് പ്രധാനം. എല്ലാ പൂപ്പലും കഴുകി കളെഞ്ഞെന്ന് ഉറപ്പുവരുത്തണം. അമിത പൂപ്പല്‍ കഴുകിയിട്ടും പോയില്ലെങ്കില്‍ അവ കഴിക്കാതിരിക്കുക. കാരണം സൂക്ഷ്മാണുക്കള്‍ പാകം ആകുന്നതിനു അനുസരിച്ച് വിഷാംശം അടങ്ങിയ ഉപോല്‍പ്പന്നങ്ങള്‍ ഉണ്ടാക്കാനുള്ള സാധ്യതയേറയാണ്.