നിങ്ങളെ മാത്രം കൊതുക് കടിക്കുന്നുണ്ടോ?  അതന് ചില കാരണങ്ങളുണ്ട്

 

എന്നെ മാത്രമിതെന്താ ഇങ്ങനെ കൊതുക് കടിക്കുന്നത് എന്ന് നിങ്ങൾ എപ്പോഴെങ്കിലും സ്വയം ചോദിച്ചിട്ടുണ്ടാവും . എന്നാൽ അതിന് ചില കാരണങ്ങളുണ്ട്. മനുഷ്യനെ പൊലെ കൊ‌തുകിന് പക്ഷപാതിത്വമൊന്നുമില്ല കേട്ടോ.. ഇതിന് ക‍ൃത്യമായൊരുത്തരം ശാസ്ത്രം തരുന്നുണ്ട്. ചില ശരീര സ്വഭാവങ്ങള്‍ അനുസരിച്ച് കൊതുകുകൾ നിങ്ങളിലേക്ക് ആകർഷിക്കപ്പെടുകയാണ്.

നിങ്ങളുടെ രക്തം ഏത് ഗണത്തിൽ ( ബ്ലഡ് ടൈപ്പ് ) പെടുന്നു?

നിങ്ങളുടെ ബ്ലഡ് ടൈപ്പ് എ- യോ ഒ -യോ ആണോ? ഓ ടൈപ്പിൽ ഉൾപ്പെടുന്നവരാണ് ഏറ്റവും കൂടുതൽ കൊതുകുകളെ ആകർഷിക്കുന്നത്. ഇക്കാര്യത്തിൽ രണ്ടാം സ്ഥാനം ബി ടൈപ്പിൽ പെട്ടവരാണ്.  ഏറ്റവും ‌പിന്നിൽ ബ്ലഡ് ടൈപ്പ് എ യിൽ പെട്ടവരും. ഓരോരുത്തരുടേയും ശരീരം അവരുടെ രക്ത ഗണം ഏതെന്ന സിഗ്നലുകൾ നൽകുന്നുണ്ട്.

നിങ്ങൾ കൂടുതൽ കാർബൺ ഡൈ ഓക്സൈഡ‍് പുറത്ത് വിടുന്നുണ്ടോ?

എല്ലാ തരത്തിൽ പെട്ട കാർബൺ ഡൈ‌ ഓക്സൈഡുകളിലേക്കും കൊതുകുകൾ ആകർഷിക്കപ്പെടാറുണ്ട്. വലിയ ആളുകൾ കൂടുതൽ കാർബൺ ഡയോക്‌സൈഡ് പുറത്ത് വിടും. അതു കൊണ്ട് തന്നെയാണ് കുട്ടികളേക്കാൾ കൂടുതൽ മുതിർന്നവ‌രെ കൊതുക് കടിക്കുന്നത്. അതുകൊണ്ടു തന്നെ ‌ഗർഭിണികൾക്കും കൊതുകു കടിയേല്‍ക്കാനുള്ള സാ‌ധ്യത കൂടുതലാണ്. കാരണം ‌ഗർഭ കാലത്ത് അവർ കൂടുതൽ കാർബൺ ഡൈ ഓക്സൈഡ് പുറത്ത് വിടാറുണ്ട്. 

കൊതുകുകൾക്ക് നിങ്ങളെ ഇഷ്ടമാണ്

നിങ്ങളുടെ ശരീരത്തിലെ ചൂടുപറ്റി ‌നില്‍ക്കാനും നിങ്ങളുടെ വിയർപ്പിന്‍റെ ഗന്ധമറിയാനും കൊതുകുകൾക്ക് ഏറെ ‌ഇഷ്ടമാണ്.ലാക്ടിക് ആസിഡ്,‌ യൂറിക് ആസിഡ‍്, അമോണിയ എന്നിവയുടെ ഗന്ധം അറിയാനുള്ള  കഴിവ് കൊതുകുകൾക്കുണ്ട്. അഴുകിയ സ്ഥലങ്ങളിലും ‌മ‌ൂത്രപ്പുരകളിലും കക്കൂസുകളിലും കൊതുകുകൾ ധാരാണമായി ഉണ്ടാവുന്നതിന് കാരണവും അത് തന്നെയാണ്. വിയർത്തിരിക്കുമ്പോഴാണ് നിങ്ങളുടെ ശരീരത്തിൽ ഏറെ ലാക്ടിക് ആസിഡ് ഉൽപ്പാദിപ്പിക്കുക. ഈ സമ യത്ത് കൊതുകുകൾ നിങ്ങളിലേക്ക് കൂടുതൽ ആകർഷിക്കപ്പെടും.

നിങ്ങളുടെ ചർമ്മം

നിങ്ങളുടെ ചർമ്മത്തിൽ കൂടുതൽ സ്റ്റീരിയോ‍യിഡുകളും കൊളസ്ട്രോളുമുണ്ടോ? അത് കൊതുകുകളെ നിങ്ങളിലേക്ക് ആകർഷിക്കാൻ ക‌ാരണമാണ്. ചർമ്മത്തിൽ കൊളസ്ട്രോൾ ഉണ്ടെന്നു പറയുന്നതിന‌ർത്ഥം നിങ്ങ‌ളുടെ ശരീരത്തിൽ കൊളസ്ട്രോൾ അധികമാണെന്നല്ല. ശരീരം കൊളസ്ട്രോൾ മികച്ച രീത‌ിയിൽ  കൈകാര്യം ചെയ്യുമ്പോൾ അതിന്‍റെ ഉപോൽപന്നങ്ങള‌്‍ ചർമ്മത്തിലും പ്രത്യക്ഷപ്പെടും ഇതാണ് കൊതുകകളെ ആ‌കർഷിക്കുന്നത്.

ബീയർ കുടിക്കാറുള്ളയാളാണോ നിങ്ങൾ?

ബിയ‌ർ രക്തത്തില്‍ ഉള്ളപ്പോൾ കൊതുകുകൾ ആകർഷിക്കപ്പെടുന്നു എന്ന വിഷയം ഇപ്പോഴും പരിശോധനയിലാണ്. എന്നാൽ വിയർപ്പിൽ എതനോളിന്‍റെ മണമുണ്ടാവുമ്പോൾ അത് കൊതുകുകളെ ആകർഷിക്കാൻ കാരണമാവുന്നുവെന്നാണ് ചില പഠനങ്ങൾ പറയുന്നത്.