പുളി ജ്യൂസ്’; ഗുണങ്ങൾ ഏറെ

കറികളിൽ ചേർക്കുന്നതിന് പുറമേ പുളി ഉപയോഗിച്ച്‌ നമുക്ക് ആരോഗ്യകരമായ ഒരു ജ്യൂസ് തയാറാക്കുന്നത് കൊണ്ടുള്ള ആരോഗ്യവശങ്ങൾ പരിശോധിക്കാം. 
 
കറികളിൽ ചേർക്കുന്നതിന് പുറമേ പുളി ഉപയോഗിച്ച്‌ നമുക്ക് ആരോഗ്യകരമായ ഒരു ജ്യൂസ് തയാറാക്കുന്നത് കൊണ്ടുള്ള ആരോഗ്യവശങ്ങൾ പരിശോധിക്കാം. കുരുകളഞ്ഞ പുളി രണ്ടു ഗ്ലാസ് വെള്ളത്തിൽ വേവിച്ചെടുക്കുക. ഒരു നുള്ള് മഞ്ഞൾപൊടി ചേർത്തശേഷം വാങ്ങിവെക്കുക . വെള്ളം തണുത്ത ശേഷം അരിച്ച്‌ തേനും ഐസ് ക്യൂബുകളും ചേർത്ത് കുടിക്കാവുന്നതാണ്.
ദഹനപ്രശ്നങ്ങൾക്കും വയറിന്റെ മറ്റ് അസ്വസ്ഥതകൾക്കും ഈ ജ്യൂസ് വളരെയധികം ഫലപ്രദമാണ്. ധാരാളം ഫൈബർ അടങ്ങിയിരിക്കുന്നതിനാൽ അമിത ഭാരം കുറയ്ക്കുന്നതിനും ശരീരത്തിൽ നിന്ന് വിഷവസ്തുക്കൾ പുറംതള്ളുന്നതിനും പുളി ജ്യൂസ് ഉപകാരപ്പെടും.
ഇതിലെ വിറ്റാമിൻ സി ചർമത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നുണ്ട് . കൊളസ്ട്രോൾ ലെവൽ കുറയ്ക്കാൻ ഉപകരിക്കുന്നതിലൂടെ ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായകമാണ് ഈ ജ്യൂസ്