ഹൃദയാരോഗ്യം സംരക്ഷിക്കാൻ കഴിക്കാം ഓറഞ്ച്

 

 ധാരാളം ആന്‍റി ഓക്സിഡന്‍റുകളും വിറ്റാമിൻ സിയും അടങ്ങിയിട്ടുള്ളതിനാൽ ഓറഞ്ച് രോഗപ്രതിരോധത്തിന് ബെസ്റ്റാണ്. നാരുകൾ ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ, കൊളസ്‌ട്രോൾ നിയന്ത്രിക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനുമെല്ലാം ഓറഞ്ച് സഹായിക്കും. ഓറഞ്ചിന് എത്രമാത്രം ഗുണമുണ്ടോ അത്രമാത്രം ഗുണം അതിന്റെ തൊലിയ്ക്കുമുണ്ട്.

ഓറഞ്ചിന്റെ പ്രധാന ഗുണങ്ങൾ

ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ ഓറ‍ഞ്ചിലെ പോഷക​ഗുണങ്ങൾ സഹായിക്കുന്നു. ഓറഞ്ച് സ്വാഭാവികമായും പൊട്ടാസ്യം കൊണ്ട് സമ്പുഷ്ടമാണ്. അതുപോലെ ധാരാളം ആന്റിഓക്‌സിഡന്റുകളും ഫൈറ്റോകെമിക്കലുകളും ഇതിൽ അടങ്ങിയിരിക്കുന്നു. ഓറഞ്ച് കഴിക്കുന്നത് ഹൃദയാരോഗ്യം സംരക്ഷിക്കാൻ നിങ്ങളെ സഹായിക്കുന്നു.

വിറ്റാമിൻ സിയുടെ മികച്ച ഉറവിടമാണ് ഓറഞ്ച്. ഒരു ഓറഞ്ച് 116.2 ശതമാനം വിറ്റാമിൻ സി നൽകുന്നു. വിറ്റാമിൻ സി അടങ്ങിയ ഭക്ഷണം കഴിക്കുന്നത് വൻകുടൽ ക്യാൻസറിനുള്ള സാധ്യത കുറയ്ക്കും.

ഒരു ദിവസം ഒരു ഓറഞ്ച് വീതം കഴിക്കാം. ഇത് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നു. നിങ്ങളുടെ ശരീരത്തിൽ നിന്ന് അണുബാധകൾ ഒഴിവാക്കാനും വീക്കം തടയാനും ജലദോഷം, പനി എന്നിവയിൽ നിന്ന് നിങ്ങളെ സുരക്ഷിതമായി നിലനിർത്താനും ഓറഞ്ച് സഹായിക്കുന്നു.

വിറ്റാമിൻ ബി 6 കൊണ്ട് സമ്പുഷ്ടമായ ഓറഞ്ച് ഹീമോഗ്ലോബിൻ ഉൽപാദനത്തെ സഹായിക്കുകയും മഗ്നീഷ്യത്തിന്റെ സാന്നിധ്യം മൂലം രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്നു.മുഖക്കുരു കുറയ്ക്കുന്നതിനും നിർജ്ജീവ ചർമ്മത്തെ പുറംതള്ളുന്നതിനും ഓറഞ്ചിൽ അടങ്ങിയ സിട്രിക് ആസിഡ് സഹായിക്കുന്നു.