കരിമ്പിൻ ജ്യൂസിന്റെ ഗുണങ്ങൾ അറിഞ്ഞാലോ...?

 

ചൂട് ശമിപ്പിക്കുന്നതിന് കരിമ്പ് ജ്യൂസ്  വളരെയധികം സഹായകമാണ്. ശരീരത്തിൽ നിര്‍ജലീകരണമുണ്ടാകുന്നത് തടയാനും ഇത് സഹായിക്കും. പെട്ടെന്ന് ഉന്മേഷം വീണ്ടെടുക്കാനും പ്രയോജനപ്പെടുന്ന പാനീയമാണ് കരിമ്പ് ജ്യൂസ്. ഇതിലുള്‍പ്പെട്ടിരിക്കുന്ന ഇലക്ട്രോലൈറ്റ്സ് ആണ് ഇതിന് സഹായകമാകുന്നത്. 

കരിമ്പ് ജ്യൂസ് കഴിക്കുന്നത് കരളിനും നല്ലതാണ്. ശരീരത്തില്‍ നിന്ന് വിഷാംശങ്ങള്‍ പുറന്തള്ളുന്നതിന് കരളിനെ ഇത് കൂടുതല്‍ സഹായിക്കുന്നു. ഒപ്പം തന്നെ രക്തശുദ്ധീകരണത്തിനും പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിനും സഹായിക്കുന്നു. 

ചില തരം ക്യാൻസറുകളെ ചെറുക്കാനും കരിമ്പ് സഹായകമാണത്രേ. കരിമ്പിലടങ്ങിയിരിക്കുന്ന ഫ്ളേവനോയിഡ്സ് ആണ് ഇതിന് സഹായകമാകുന്നത്. പ്രത്യേകിച്ച് പ്രോസ്റ്റേറ്റ് ക്യാൻര്‍, സ്തനാര്‍ബുദം എന്നിവയെ അകറ്റാനാണ് ഇത് പ്രയോജനപ്പെടുന്നതെന്നും വിദഗ്ധര്‍ പറയുന്നു. 

വയറിന്‍റെ ആകെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും കരിമ്പ് സഹായകമാണ്. കരിമ്പിലടങ്ങിയിരിക്കുന്ന പൊട്ടാസ്യം ആമാശയത്തിലെ പിഎച്ച് ബാലൻസ് സൂക്ഷിക്കുന്നതിന് സഹായിക്കുന്നു. അതുപോലെ ദഹനരസങ്ങളുടെ ഉത്പാദനവും ഇത് കൂട്ടുന്നു. ഇതോടെയാണ് വയറിന്‍റെ ആകെ ആരോഗ്യത്തെ മെച്ചപ്പെടുത്താൻ കരിമ്പിന് സാധിക്കുന്നത്.