സ്ട്രോബെറിയുടെ ഗുണങ്ങൾ അറിഞ്ഞിരിക്കൂ...

 

സരസഫലങ്ങളിൽ ഏറ്റവും ആരോ​ഗ്യകരമായ പഴമാണ് സ്ട്രോബെറി. അവശ്യ വിറ്റാമിനുകൾ, ധാതുക്കൾ, ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവ അടങ്ങിയ സ്‌ട്രോബെറി ആരോ​ഗ്യത്തിന് സഹായകമാണ്. ആന്തോസയാനിൻ, ക്വെർസെറ്റിൻ, എലാജിക് ആസിഡ് എന്നിവയുൾപ്പെടെയുള്ള ആൻ്റിഓക്‌സിഡൻ്റുകളാൽ സ്‌ട്രോബെറിയിൽ അടങ്ങിയിട്ടുണ്ട്.

വിറ്റാമിൻ സി അടങ്ങിയ സ്ട്രോബെറി രോഗപ്രതിരോധ ശേഷി കൂട്ടുന്നതിന് സഹായിക്കുന്നു. സ്ട്രോബെറി പതിവായി കഴിക്കുന്നത് വെളുത്ത രക്താണുക്കളുടെയും കൊളാജൻ്റെയും ഉത്പാദനത്തിന് സഹായകമാകും. ഉയർന്ന അളവിലുള്ള ആന്തോസയാനിനും പൊട്ടാസ്യവും സ്ട്രോബെറിയിൽ അടങ്ങിയിട്ടുണ്ട്.

ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും രക്തസമ്മർദ്ദം കുറയ്ക്കുകയും കൊളസ്ട്രോൾ അടിഞ്ഞുകൂടുന്നത് തടയുകയും ചെയ്യുന്നതിലൂടെ ഹൃദ്രോഗസാധ്യത കുറയ്ക്കുന്നതിന് സഹായിക്കുന്നു. അതേസമയം, പൊട്ടാസ്യം രക്തസമ്മർദ്ദം നിയന്ത്രിക്കാനും ഹൃദയാരോഗ്യം നിലനിർത്താനും സഹായിക്കുന്നു.

സ്ട്രോബെറിയിൽ കലോറി കുറവും നാരുകൾ കൂടുതലും ഉള്ളതിനാൽ ശരീരഭാരം നിയന്ത്രിക്കാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച ഭക്ഷണമാണ്. ഫൈബർ അടങ്ങിയിട്ടുള്ളതിനാൽ മൊത്തത്തിലുള്ള കലോറി ഉപഭോഗം കുറയ്ക്കുകയും ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്നു.

എലാജിക് ആസിഡും വിറ്റാമിൻ സി ആൻ്റിഓക്‌സിഡൻ്റുകളും അടങ്ങിയിരിക്കുന്നതിനാൽ ചർമ്മത്തെ ആരോഗ്യകരവും ചെറുപ്പവുമാക്കുന്നു. മാത്രമല്ല ചുളിവുകളും നേർത്ത വരകളും തടയുന്നു. സ്ട്രോബെറിയിൽ ആൻ്റിഓക്‌സിഡൻ്റുകളും വിറ്റാമിൻ സിയും അടങ്ങിയിട്ടുണ്ട്. സ്ട്രോബെറിയിലെ പോഷകങ്ങൾ മുടി വളർച്ചയ്ക്കും സഹായിക്കുന്നു.

സ്ട്രോബെറിയിൽ സിലിക്ക ധാരാളം അടങ്ങിയിട്ടുണ്ട്. മുടി കൊഴിയുന്നതും പൊട്ടുന്നതും സിലിക്ക തടയുന്നു. ദിവസവും സ്ട്രോബെറി കഴിക്കുന്നതിലൂടെ കാലക്രമേണ കട്ടിയുള്ളതും ആരോഗ്യമുള്ളതുമായ മുടി ലഭിക്കുന്നതിനും സഹായിക്കും.
സ്ട്രോബെറിയിൽ "Nrf2" എന്ന പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ഈ പ്രോട്ടീൻ ട്രൈഗ്ലിസറൈഡുകളുടെയും കൊളസ്ട്രോളിൻ്റെയും അളവ് കുറയ്ക്കാൻ ശക്തിമായി പ്രവർത്തിക്കുന്നു.

വൈറ്റമിൻ സി, ഫൈബർ, പൊട്ടാസ്യം, ഫോളേറ്റ്, ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവയുൾപ്പെടെയുള്ള പോഷകങ്ങൾ സ്‌ട്രോബെറിയിൽ അടങ്ങിയിട്ടുണ്ട്. നാരുകൾ അടങ്ങിയിട്ടുള്ളതിനാൽ ഗർഭകാലത്തെ മലബന്ധം ഒഴിവാക്കാൻ സ്ട്രോബെറി സഹായിക്കുന്നു.