പപ്പായയുടെ അതിശയിപ്പിക്കും ഗുണങ്ങൾ 

പലതരം വിറ്റാമിനുകളും ധാതുക്കളും കൊണ്ട് സമ്പുഷ്ടമായ പപ്പായ ശരീരത്തെ പോഷിപ്പിക്കുന്നതിന് പുറമെ മലബന്ധത്തെ അകറ്റുന്നതിനും സഹായിക്കും.പപ്പായയില്‍ വിറ്റാമിന്‍ എ, വിറ്റാമിന്‍ സി, വിറ്റാമിന്‍ ഇ, ഫോളേറ്റ്, മഗ്‌നീഷ്യം, ഫോളേറ്റ്, പൊട്ടാസ്യം, കോപ്പര്‍ എന്നിവ അടങ്ങിയിട്ടുണ്ട്. അതിനാല്‍ രാവിലെ പപ്പായ കഴിക്കുന്നത് വിശപ്പ് കുറയ്ക്കാന്‍ സഹായകമാണ്.
 
വൈറ്റമിന്‍ സി അടങ്ങിയ പപ്പായ സമ്മര്‍ദ്ദം കുറയ്ക്കാനും സഹായകമാണ്. പപ്പായ, പപ്പൈന്‍ എന്ന ദഹന എന്‍സൈമിനും ധാരാളം ഡയറ്ററി ഫൈബറും അടങ്ങിയിട്ടുള്ളതിനാല്‍ മലബന്ധത്തിന് പുറമെ ദഹനക്കേട്, നെഞ്ചെരിച്ചില്‍, ആസിഡ് റിഫ്‌ലക്‌സ്, വയറ്റിലെ അള്‍സര്‍ എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കും. . പപ്പായയിലെ പപ്പൈന്‍ പോലുള്ള എന്‍സൈമുകള്‍ പ്രോട്ടീന്‍ ദഹനം വര്‍ദ്ധിപ്പിക്കുകയും ദഹനക്കേടിന്റെ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. ഭക്ഷണത്തിന് ശേഷം പപ്പായ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിക്കുന്നത് ഒഴിവാക്കാന്‍ സഹായിക്കുന്നു.

പപ്പായയില്‍ വിറ്റാമിന്‍ എ ധാരാളമുണ്ട്. ഇത് കോര്‍ണിയയെ സംരക്ഷിക്കാന്‍ സഹായിക്കുന്നു, കൂടാതെ കണ്ണിന്റെ ആരോഗ്യത്തിനും പപ്പായ കഴിക്കുന്നത് നല്ലതാണ.മാത്രമല്ല നന്നായി പഴുത്ത പപ്പായ മുഖത്ത് പുരട്ടുന്നത് സൗന്ദര്യം വര്‍ധിക്കാന്‍ സഹായിക്കും