നാരങ്ങയുടെ ഈ ഗുണങ്ങൾ നിങ്ങൾക്കറിയാമോ ?
-ചെറുനാരങ്ങാനീരില്‍ പൊന്‍കാരവും ചന്ദനവും ചേര്‍ത്ത് പുരട്ടിയാല്‍ ചുണങ്ങ് മാറിക്കിട്ടും. ചെറുനാരങ്ങാനീരും വെളിച്ചെണ്ണയും ചേര്‍ത്ത് പുരട്ടി പതിനഞ്ചുമിനിറ്റ് ഇളം വെയിലുകൊണ്ട് തണുത്ത വെള്ളത്തില്‍ കുളിച്ചാലും ചുണങ്ങ് മാറും.

-അരിക്ക് ദുര്‍ഗന്ധമുണ്ടാകാതിരിക്കാന്‍ ചോറ് തിളയ്ക്കുമ്പോള്‍ അല്പം നാരങ്ങാനീര് ചേര്‍ക്കുക.
-ഉരുളക്കിഴങ്ങ് വേഗം വെന്തുകിട്ടാന്‍ അല്പം നാരങ്ങാനീര് ചേര്‍ക്കുക.
-മുറിച്ചുവെച്ച ആപ്പിളിന്റെയോ, ഏത്തയ്ക്കായുടെയോ നിറം മാറാതിരിക്കാന്‍ അല്പം ചെറുനാരങ്ങാനീര് ചേര്‍ക്കുക.
-ചോറ് കട്ടപിടിക്കാതിരിക്കാന്‍, ചോറ് വാര്‍ക്കുമ്പോള്‍ അല്പം ചെറുനാരങ്ങാനീര് ചേര്‍ക്കുക.
-മീന്‍ കഷണങ്ങള്‍ക്ക് സ്വാദ് കൂടാന്‍ നാരങ്ങാനീരും വിനാഗിരിയും ഉപ്പുചേര്‍ത്ത് വയ്ക്കുക.
-തുളസിനീരും ചെറുനാരങ്ങാനീരും സമം ചേര്‍ത്ത് കഴിച്ചാല്‍ അരുചി മാറും.
നാരങ്ങാനീര് ചേര്‍ത്ത കട്ടന്‍ചായ വയറിളക്കത്തിന് പറ്റിയ ഔഷധമാണ്.