വയറുനിറച്ച് ചിരിക്കുമ്പോൾ ശരീരത്തിന് എന്ത് സംഭവിക്കും? അറിയാം അത്ഭുത ഗുണങ്ങൾ
മനസ്സ് തുറന്ന് ചിരിക്കാൻ ഇഷ്ടപ്പെടാത്തവരായി ആരും ഉണ്ടാകില്ല. ചിരിച്ചാൽ ആയുസ്സ് കൂടുമെന്ന കാര്യം നമ്മൾ എപ്പോഴും കേൾക്കാറുള്ളതാണ്. എന്നാൽ ആയുസ്സ് കൂട്ടുന്നതിനൊപ്പം നമ്മുടെ ശരീരത്തിൽ കുറയ്ക്കുന്ന മറ്റൊരു കാര്യമുണ്ട്; മറ്റൊന്നുമല്ല,
മനസ്സ് തുറന്ന് ചിരിക്കാൻ ഇഷ്ടപ്പെടാത്തവരായി ആരും ഉണ്ടാകില്ല. ചിരിച്ചാൽ ആയുസ്സ് കൂടുമെന്ന കാര്യം നമ്മൾ എപ്പോഴും കേൾക്കാറുള്ളതാണ്. എന്നാൽ ആയുസ്സ് കൂട്ടുന്നതിനൊപ്പം നമ്മുടെ ശരീരത്തിൽ കുറയ്ക്കുന്ന മറ്റൊരു കാര്യമുണ്ട്; മറ്റൊന്നുമല്ല, നമ്മുടെ വയറിലെ കൊഴുപ്പ് തന്നെ! ദിവസവും ആത്മാർത്ഥമായി ചിരിക്കുന്നത് വയറിലെ കൊഴുപ്പ് എളുപ്പത്തിൽ കുറയ്ക്കാൻ സഹായിക്കുമെന്നും ഒട്ടനവധി ആരോഗ്യഗുണങ്ങൾ പ്രദാനം ചെയ്യുമെന്നും വിവിധ പഠനങ്ങൾ വ്യക്തമാക്കുന്നു. അമേരിക്കൻ കോളേജ് ഓഫ് ഹെൽത്ത്കെയർ സയൻസസിന്റെ (American College of Healthcare Sciences) ഒരു ലേഖനത്തിലാണ് ഈ കൗതുകകരമായ ആരോഗ്യവിവരം പങ്കുവെച്ചിരിക്കുന്നത്. നമ്മുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ വളരെ മികച്ച രീതിയിൽ പരിപാലിക്കാൻ ചിരിക്ക് സാധിക്കുമെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്.
ചിരി ഒരു ‘മിനി-എയറോബിക്’ വ്യായാമം പോലെയാണ്. ഉറക്കെയുള്ള ചിരികക്കിടയിൽ നെഞ്ച് ഉയരുകയും താഴുകയും വയറിലെ പേശികൾക്ക് കൂടുതൽ അധ്വാനം ലഭിക്കുകയും ചെയ്യുന്നു. ഇത് വയറിലെ പേശികളെ മുറുക്കമുള്ളതാക്കാൻ സഹായിക്കും. ഗവേഷകർ പറയുന്നത്, ദിവസവും വെറും 15 മിനിറ്റ് ചിരിക്കുന്നത് നിങ്ങളുടെ ഭാരവും ചിരിയുടെ തീവ്രതയും അനുസരിച്ച് 10 മുതൽ 40 വരെ കലോറി എരിച്ച് കളയാൻ സഹായിക്കും. ഇത് ഒറ്റയടിക്ക് വലിയ മാറ്റം ഉണ്ടാക്കുന്നില്ലെങ്കിലും, ഒരു വർഷം കൊണ്ട് ഏകദേശം 1.8 കിലോഗ്രാം കുറയ്ക്കാൻ സഹായിക്കും.
ചിരിക്കുന്നത് ശരീരത്തിലെ കോർട്ടിസോൾ എന്ന സ്ട്രെസ് ഹോർമോണിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു. കോർട്ടിസോളിന്റെ ഉയർന്ന അളവ് ശരീരത്തിലെ ഉപാപചയ പ്രവർത്തനങ്ങളെ (മെറ്റബോളിസം) മന്ദഗതിയിലാക്കും. കൂടാതെ വയറിന് ചുറ്റും കൊഴുപ്പ് അടിഞ്ഞുകൂടാൻ കാരണമാകുകയും ചെയ്യും. എന്നാൽ, ചിരിയിലൂടെ കോർട്ടിസോളിന്റെ അളവ് കുറയുമ്പോൾ, മെറ്റബോളിസം സ്വാഭാവികമായി മെച്ചപ്പെടുകയും കൂടുതൽ കലോറി എരിയിച്ച് കളയാൻ ശരീരത്തിന് കഴിയുകയും ചെയ്യുന്നു.
ചിരിക്ക് ഇനിയും ആരോഗ്യ ഗുണങ്ങൾ ഉണ്ട്…
കലോറി എരിച്ച് കളയുന്നു.
ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നു.
പേശികളെ വിശ്രമിക്കാൻ സഹായിക്കുന്നു (calm your muscles).
മാനസിക പിരിമുറുക്കം കുറയ്ക്കുന്നു.
ശാരീരിക വേദനകൾക്ക് ആശ്വാസം നൽകുന്നു.
രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നു.
ദിവസവും ചിരിക്കുന്നത് ജീവിതത്തിൽ കൂടുതൽ പോസിറ്റീവ് മനോഭാവം വളർത്താനും അതുവഴി ശരീരഭാരം കുറയ്ക്കാനുള്ള ശ്രമങ്ങളിൽ ഉറച്ചുനിൽക്കാനും സഹായിക്കും.
ആരോഗ്യകരമായ ജീവിതത്തിന് ചിരി വളരെ നല്ലതാണ്. മറ്റുള്ളവരെ ചിരിപ്പിക്കാൻ കഴിയുന്നതും വലിയ ഒരു കാര്യമാണ്.