കറ്റാർവാഴ ജ്യൂസ് കുടിച്ചാലുള്ള  ഗുണങ്ങൾ 

വിറ്റാമിനുകളും ധാതുക്കളും ആന്‍റി ഓക്സിഡന്‍റുകളും ധാരാളം അടങ്ങിയ കറ്റാര്‍വാഴ ജ്യൂസ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് കൊണ്ട് നിരവധി ഗുണങ്ങളുണ്ട്. കറ്റാർവാഴ ജ്യൂസ് തയ്യാറാക്കാനായി ആദ്യം കറ്റാർവാഴ തണ്ട് മുറിച്ചെടുക്കുക.
 

വിറ്റാമിനുകളും ധാതുക്കളും ആന്‍റി ഓക്സിഡന്‍റുകളും ധാരാളം അടങ്ങിയ കറ്റാര്‍വാഴ ജ്യൂസ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് കൊണ്ട് നിരവധി ഗുണങ്ങളുണ്ട്. കറ്റാർവാഴ ജ്യൂസ് തയ്യാറാക്കാനായി ആദ്യം കറ്റാർവാഴ തണ്ട് മുറിച്ചെടുക്കുക. ശേഷം ഇതിന്‍റെ തൊലികളഞ്ഞ് ഉള്ളിലുള്ള ജെൽ എടുക്കുക. ഈ ജെല്ലിലേക്ക് രണ്ട് കഷ്ണം ഇഞ്ചിയും അര ടീസ്പൂൺ ചെറുനാരങ്ങാ നീരും കുറച്ച് വെള്ളവും ചേർത്ത് മിക്സിയിൽ ചേര്‍ത്ത് അടിച്ചെടുക്കുക. ഇത് അരിച്ചെടുത്ത ശേഷം തേനോ പഞ്ചസാരയോ ചേർത്ത് കുടിക്കാവുന്നതാണ്. രാവിലെ കറ്റാര്‍വാഴ ജ്യൂസ് കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. 

1. ഊര്‍ജം 

വിറ്റാമിനുകളും ധാതുക്കളും ധാരാളം അടങ്ങിയ കറ്റാര്‍വാഴ ജ്യൂസ് ഡയറ്റില്‍ ശരീരത്തിന് വേണ്ട ഊര്‍ജം പകരാന്‍ സഹായിക്കും. 

2. ദഹനം 

ദഹനത്തെ മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന എന്‍സൈമുകളും കറ്റാര്‍വാഴ ജ്യൂസില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. അതിനാല്‍ രാവിലെ വെറും വയറ്റില്‍  കറ്റാര്‍വാഴ ജ്യൂസ് കുടിക്കുന്നത് മലബന്ധത്തെ അകറ്റാനും ഗ്യാസ്, വയര്‍ വീര്‍ത്തിരിക്കുന്ന അവസ്ഥ തുടങ്ങിയവയെ തടയാനും ദഹനം മെച്ചപ്പെടുത്താനും ഗുണം ചെയ്യും. 

3. ചര്‍മ്മം

ആന്‍റി ഓക്സിഡന്‍റുകളുടെ കലവറയാണ് കറ്റാര്‍വാഴ. കൂടാതെ വിറ്റാമിന്‍ സിയും ഇവയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. അതിനാല്‍ കറ്റാര്‍വാഴ ജ്യൂസ് കുടിക്കുന്നത് ചര്‍മ്മം ഈര്‍പ്പമുള്ളതാക്കാന്‍  സഹായിക്കും.

4. ബ്ലഡ് ഷുഗര്‍ 

കറ്റാര്‍വാഴ ജ്യൂസ് കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും പ്രമേഹത്തെ കുറയ്ക്കാനും ഗുണം ചെയ്യും. കറ്റാര്‍വാഴ ജ്യൂസിന്‍റെ കലോറിയും കുറവാണ്. 

5. രോഗ പ്രതിരോധശേഷി 

വിറ്റാമിന്‍ സിയും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ കറ്റാര്‍വാഴ ജ്യൂസ് കുടിക്കുന്നത് രോഗ പ്രതിരോധശേഷി കൂട്ടാന്‍ ഗുണം ചെയ്യും