കര്‍പ്പൂരത്തിന്‍റെ അത്ഭുത ഗുണങ്ങള്‍ ഇതാ 

 

ക്ഷേത്രങ്ങളിലും മറ്റും ആരാധനയ്‌ക്കായി ഉപയോഗിക്കുന്ന ഒന്നാണ് കര്‍പ്പൂരം. എന്നാല്‍ ഇതിന് മറ്റ് പല ഗുണങ്ങളുമുണ്ടെന്ന കാര്യം പലര്‍ക്കും അറിയില്ല.ആന്റി ബാക്ടീരിയല്‍, ആന്റി ഫംഗല്‍ ഗുണങ്ങളുള്ള കര്‍പ്പൂരം പേശി വേദനയ്‌ക്കും ശരീരം വേദനയ്‌ക്കും ഉത്തമമാണ്.കര്‍പ്പൂര മരത്തിന്റെ തടിയില്‍ നിന്നുമാണ് കര്‍പ്പൂരം ഉത്പാദിപ്പിക്കുന്നത്. കര്‍പ്പൂര എണ്ണയും ലഭ്യമാണ്. ശരീര ഭാഗങ്ങളില്‍ വേദനയോ ചൊറിച്ചിലോ അനുഭവപ്പെട്ടാല്‍ ഈ എണ്ണ ഉപയോഗിക്കാം . ചര്‍മ്മ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നത് മുതല്‍ കഫക്കെട്ട് ഇല്ലാതാക്കാന്‍ വരെ ഇത് സഹായിക്കും.

ചുമയും മൂക്കടപ്പും നിങ്ങളെ വല്ലാതെ അലട്ടുന്നുണ്ടെങ്കില്‍ കര്‍പ്പൂരം ഉപയോഗിക്കാവുന്നതാണ്. ഉറങ്ങുന്നതിന് മുമ്ബ്, നെഞ്ചില്‍ കര്‍പ്പൂരം അല്ലെങ്കില്‍ കര്‍പ്പൂര എണ്ണ പുരട്ടുക. അത് ആശ്വാസം നല്‍കും.പേശി വേദനയുടെ ചികിത്സക്കായും കര്‍പ്പൂരം ഉപയോഗിക്കാം. ആന്റിസ്പാസ്‌മോഡിക് ഗുണങ്ങളുള്ള ഈ വസ്തു പേശികളെ വിശ്രമിക്കാന്‍ സഹായിക്കുന്നു. വേദനയും, വീക്കവും അനുഭവപ്പെടുന്ന ഇടങ്ങളില്‍ കര്‍പ്പൂരം ഉപയോഗിച്ചാല്‍ ആ വേദന ശമിക്കുന്നതാണ്.

കര്‍പ്പൂര എണ്ണ മുടിയില്‍ തേച്ച്‌ കിടന്നാല്‍ എളുപ്പത്തില്‍ ഉറങ്ങാനാകും. കൂടാതെ മുടി തഴച്ച്‌ വളരാനും ഇത് സഹായിക്കും . തലയോട്ടിയിലെ രക്തചംക്രമണം വര്‍ദ്ധിപ്പിക്കുകയും മുടി കൂടുതല്‍ മൃദുലമാക്കുകയും ചെയ്യും.