ചര്‍മ്മസംരക്ഷണത്തിനായി വെണ്ണ പതിവാക്കാം
ഒന്ന്...
പതിവായി വെണ്ണ കഴിക്കുന്നത് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും.
രണ്ട്...
വെണ്ണയിൽ വിറ്റാമിന്‍ എ, ഇ, ഡി, കെ എന്നിവ അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ എ ധാരാളം അടങ്ങിയ വെണ്ണ പതിവായി കഴിക്കുന്നത് ചര്‍മ്മത്തിന്‍റെയും തലമുടിയുടെയും ആരോഗ്യത്തിന് ഗുണം ചെയ്യും.
മൂന്ന്...
മലബന്ധം തടയാൻ ഏറ്റവും നല്ലതാണ് വെണ്ണ. ദിവസവും രാവിലെ വെറും വയറ്റിൽ വെണ്ണ കഴിക്കുന്നത് ദഹനസംബന്ധമായ പ്രശ്നങ്ങൾ അകറ്റാൻ സഹായിക്കും.
നാല്...
ആർത്തവ സമയത്തെ വയറു വേദന, നടുവേദന എന്നിവ അകറ്റാൻ വെണ്ണ കഴിക്കുന്നത് ഉത്തമമാണ്.
അഞ്ച്...
മുലയൂട്ടുന്ന അമ്മമാർ ദിവസവും അൽപം വെണ്ണ കഴിക്കുന്നത് പാൽ വർധിക്കാനും കൂടുതൽ ഉന്മേഷത്തോടെയിരിക്കാനും നല്ലതാണ്.
ആറ്...
ബീറ്റാ കരോട്ടിൻ വെണ്ണയിൽ ധാരാളം അടങ്ങിയിരിക്കുന്നതിനാൽ കാഴ്ച്ചശക്തി വർദ്ധിപ്പിക്കാനും കണ്ണിന്റെ ആരോഗ്യത്തിനും ഗുണം ചെയ്യും.
ഏഴ്...
ചര്‍മ്മസംരക്ഷണത്തിനും വെണ്ണ വളരെ നല്ലതാണ്. മുഖത്തെ കറുത്തപാടുകള്‍ മാറാന്‍ ദിവസവും അല്‍പം വെണ്ണ പുരട്ടാവുന്നതാണ്. വിണ്ടുകീറിയ കാല്‍പ്പാദങ്ങളില്‍ ദിവസവും അല്‍പം വെണ്ണ പുരട്ടിയാൽ ആശ്വാസം ലഭിക്കും. വരണ്ട ചുണ്ടുകള്‍ക്കും വെണ്ണ ഡയറ്റില്‍ ഉള്‍പ്പെടുത്താം.