പ്രസവ ശേഷം സ്ത്രീകൾ ഈ പച്ചക്കറി കഴിക്കണം !
 

 

നിരവധി ആരോഗ്യ ഗുണങ്ങൾ ഉള്ള പച്ചക്കറിയാണ് ബീറ്റ്റൂട്ട് . ഓര്‍മശക്തി കൂട്ടാന്‍ ബീറ്റ്റൂട്ട് സഹായിക്കുമെന്ന് പുതിയ ചില പഠനങ്ങള്‍ വെളിപ്പെടുത്തുന്നു, ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നത് പ്രായമായവരില്‍ തലച്ചോറിലേക്കുള്ള രക്തപ്രവാഹം കൂട്ടുമെന്നതാണ്. 

ബീറ്റ്റൂട്ട്, സെലറി, പച്ചനിറത്തിലുള്ള ഇലക്കറികള്‍ എന്നിവ ധാരാളം കഴിക്കുമ്പോള്‍ നമ്മുടെ വായിലെ നല്ല ബാക്ടീരിയകള്‍ നൈട്രൈറ്റിനെ നൈട്രേറ്റ് ആക്കി മാറ്റുന്നു. നൈട്രേറ്റിന് ശരീരത്തിലെ രക്തക്കുഴലുകളെ കൂടുതല്‍ വികസിപ്പിക്കാനും അതുവഴി രക്തയോട്ടം ത്വരിതഗതിയിലാക്കി ഓക്സിജന്‍ കുറവുള്ള സ്ഥലത്ത് എത്തിക്കാനും സാധിക്കുന്നു. 

വേക്ക് ഫോറസ്റ്റ് സര്‍വകലാശാലയിലെ ട്രാന്‍സിലേഷനല്‍ സയന്‍സ് സെന്‍ററിലെ ഗവേഷകര്‍ നൈട്രേറ്റ് ധാരാളമായി അടങ്ങിയ ബീറ്റ്റൂട്ട് ജ്യൂസിന്‍റെ ഉപയോഗവും ശിരസ്സിലേക്കുള്ള വര്‍ധിച്ച രക്തപ്രവാഹവും തമ്മിലുള്ള ബന്ധം കണ്ടെത്തുവാനായി  70 വയസ്സിനു മേല്‍ പ്രായമുള്ളവരെയാണ് നാലു ദിവസത്തെ പഠനത്തിന് വിധേയരാക്കിയത്. പഠനത്തിനു വിധേയരായവരില്‍ ആദ്യദിവസം 10 മണിക്കൂര്‍ നേരത്തെ നിരാഹാരത്തിനു ശേഷം ആരോഗ്യനില വിശദമായി രേഖപ്പെടുത്തുകയും തുടര്‍ന്ന് കുറഞ്ഞതോ കൂടിയതോ ആയ അളവില്‍ നൈട്രേറ്റ് നല്‍കുകയും ചെയ്തു.

വിറ്റാമിനുകൾ, ആന്റിഓക്‌സിഡന്റുകൾ, ധാതുക്കൾ എന്നിവയാൽ സമ്പന്നമാണ് ബീറ്റ്റൂട്ട്.  നിർബന്ധമായും കഴിക്കേണ്ടതുമായ ഒരു പച്ചക്കറിയാണ് ബീറ്റ്റൂട്ട്. ഉയർന്ന അളവിൽ നൈട്രേറ്റുകൾ, ബെറ്റാലൈൻ പിഗ്മെന്റുകൾ, ഫൈബർ, കൂടാതെ, ഫോളേറ്റ്, മഗ്നീഷ്യം, പൊട്ടാസ്യം, വിറ്റാമിൻ ബി -6, ഇരുമ്പ്, തയാമിൻ, റൈബോഫ്ലേവിൻ, ഗ്ലൂട്ടാമൈൻ, സിങ്ക്, ചെമ്പ്, സെലിനിയം തുടങ്ങിയ വിവിധ വിറ്റാമിനുകളും ധാതുക്കളുടെയും മികച്ച ഉറവിടമാണ് ബീറ്റ്‌റൂട്ട്. 

ബീറ്റ്‌റൂട്ടിലെ നൈട്രേറ്റുകളുടെ ഉയർന്ന ഉള്ളടക്കം നൈട്രിക് ഓക്‌സൈഡ് എന്ന വാതകം ഉത്പാദിപ്പിക്കുന്നുവെന്ന് ലോകമെമ്പാടുമുള്ള വിവിധ പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഇത് രക്തയോട്ടം മെച്ചപ്പെടുത്തുകയും രക്തസമ്മർദ്ദം കുറയ്ക്കുകയും ചെയ്യുന്നു.

ബീറ്റ്റൂട്ട് ജ്യൂസിൽ ധാരാളം ഇരുമ്പ്, ഫോളിക് ആസിഡ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ചുവന്ന രക്താണുക്കളുടെ രൂപവത്കരണത്തിന് സഹായിക്കുന്നു. ഇത് ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഓക്സിജനും പോഷകങ്ങളും വഹിക്കുന്ന ആരോഗ്യകരമായ രക്തം എത്തുന്നതും ഉറപ്പാക്കുന്നു.

ബീറ്റ്‌റൂട്ടിന് നിറം നൽകുന്ന ബിറ്റാനിൻ എന്ന പിഗ്മെന്റ് ശക്തമായ ആന്റിഓക്‌സിഡന്റാണ്. അമേരിക്കൻ ജേണൽ ഓഫ് ക്ലിനിക്കൽ ന്യൂട്രീഷന്റെ അഭിപ്രായത്തിൽ ആന്റിഓക്‌സിഡന്റുകൾ ചീത്ത കൊളസ്‌ട്രോളിന്റെ ഓക്‌സിഡേഷൻ കുറയ്ക്കുകയും ഹൃദ്രോഗം, സ്‌ട്രോക്ക് എന്നിവയിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു.

ബീറ്റ്‌റൂട്ട് മധുരമുള്ളതിനാൽ പ്രമേഹരോഗികൾ ബീറ്റ്‌റൂട്ട് ഒഴിവാക്കണമെന്ന് മിക്ക ആളുകളും കരുതുന്നത്. ഇത് തെറ്റിദ്ധരണയാണെന്ന് ഫോർട്ടിസ്-എസ്കോർട്ട് ഹോസ്പിറ്റലിലെ ചീഫ് ക്ലിനിക്കൽ ന്യൂട്രീഷനിസ്റ്റ് ഡോ. രൂപാലി ദത്ത പറയുന്നു. 

വിറ്റാമിൻ സി പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു, സാധാരണ ടിഷ്യു വളർച്ചയ്ക്ക് ഫോളേറ്റ് അത്യാവശ്യമാണ്, കൂടാതെ നാരുകൾ സുഗമമായ ദഹന പ്രവർത്തനങ്ങൾക്ക് സഹായിക്കുന്നു. മറ്റ് മിക്ക വേരുകളേക്കാളും കിഴങ്ങുവർഗ്ഗങ്ങളേക്കാളും ഇത് പ്രത്യേകിച്ച് പ്രോട്ടീനും ഇരുമ്പും കൂടുതലാണ്. ബീറ്റ്റൂട്ട് വെള്ളത്തിൽ തിളപ്പിച്ച് തലയോട്ടിയിൽ മസാജ് ചെയ്യുന്നത് മുടിവളർച്ചയ്ക്ക് സഹായിക്കും. 

വിറ്റാമിന്‍ ബി വലിയ രീതിയില്‍ അടങ്ങിയിരിക്കുന്നതിനാല്‍ പ്രസവ സമയത്ത് സ്ത്രീകള്‍ക്ക് ബീറ്റ്‌റൂട്ട് ഗുണകരമാണ്. മാസം തികയാതെയുള്ള പ്രസവത്തിനാണ് ഇവ പ്രയോജനപ്പെടുന്നത്.

ഡിമെന്‍ഷ്യ അധവാ മറവിരോഗത്തിന് ബീറ്റ്‌റൂട്ട് ഒരു പ്രതിവിധിയാണ്. തലച്ചോറിലെ രക്തയോട്ടം വര്‍ദ്ധിപ്പിച്ച് ഓര്‍മ്മശേഷി വീണ്ടെടുക്കാന്‍ ബീറ്റ്‌റൂട്ടിന് കഴിയും.

കരളിൻറെ ആരോഗ്യത്തിനും ബീറ്റ്റൂട്ട് കഴിക്കുന്നത് ഗുണം ചെയ്യും. കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയുന്നതിനും ഓക്‌സിഡന്റ് സമ്മർദം കുറയ്ക്കുന്നതിനും ബീറ്റ്റൂട്ട് സഹായിക്കും. അയേണിന്റെ മികച്ച സ്രോതസ്സാണ് ബീറ്റ്റൂട്ട്. അതിനാൽ വിളർച്ച ഉള്ളവർ ബീറ്റ്റൂട്ട് ജ്യൂസ് പതിവായി കുടിക്കുന്നത് ഏറെ നല്ലതാണ്.

ബീറ്റ്‌റൂട്ടില്‍ കലോറിയുടെ അളവ് കുറവായതിനാല്‍ ശരീരത്തില്‍ കൊഴുപ്പടിയാന്‍ അനുവദിക്കുന്നില്ല. ബീറ്റ്‌റൂട്ട് ജ്യൂസ് കുടിക്കുന്നത് നിങ്ങളെ ദിവസം മുഴുവനും ഊര്‍ജസ്വലരായിരിക്കാന്‍ സഹായിക്കുന്നു.

ബീറ്റ്‌റൂട്ടില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സൈഡുകളായ ബെറ്റാലൈനാണ് ഇവിടെ താരമാകുന്നത്. കീമോ-പ്രീവന്റീവായി ബെറ്റാലീന്‍ പ്രവര്‍ത്തിച്ചാണ് ക്യാന്‍സറിന് പരിഹാരമാകുന്നത്.

പൊട്ടാസ്യത്തിന്റെ കലവറയാണ് ബീറ്റ്‌റൂട്ട്. ഇത് ഞരമ്പുകളുടേയും പേശികളുടേയും ശരിയായ പ്രവര്‍ത്തനത്തിന് സഹായിക്കുന്നു. ക്ഷീണം, ബലഹീനത, പേശി രോഗങ്ങളും ഇതിലൂടെ ഭേദമാക്കപ്പെടുന്നു.

ബീറ്റ്‌റൂട്ടിലുള്ള ഫൈറ്റോ ന്യൂട്രിയന്റുകള്‍ മോശം കൊഴുപ്പിനെ ഒഴിവാക്കി നല്ല കൊഴുപ്പ് നല്‍കുന്നു.  നല്ല കൊഴുപ്പിന്റെ അംശം ശരീരത്തില്‍ നിന്ന് നഷ്ടപ്പെടാതിരിക്കാനും ബീറ്റ്‌റൂട്ട് ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ സഹായിക്കും.

മോശം ജീവിതശൈലി, അമിത മദ്യപാനം, ജങ്ക് ഫുഡ് എന്നിവ കരള്‍ രോഗങ്ങള്‍ക്ക് കാരണമാകുന്നു. ബീറ്റ്‌റൂട്ടിലുള്ള ആന്റിഓക്‌സൈഡുകള്‍ കരള്‍ രോഗങ്ങളെ ചെറുത്ത് ആരോഗ്യം പ്രദാനം ചെയ്യുന്നു.