അറിയാതെ പോകരുത് ബീറ്റ്റൂട്ടി‌ന്റെ ​ഗുണങ്ങൾ 

 


ബീറ്റ്‌റൂട്ടും കാരറ്റും നമ്മുടെ ഇഷ്ടഭക്ഷണം ആണ്. പ്രത്യേകിച്ച് കുട്ടികളുടെ. കുട്ടികളെ ഈ പച്ചക്കറികൾ ആകർഷിക്കുന്നതിൻ്റെ മുഖ്യ കാരണം അതിൻ്റെ കടുത്ത നിറമാണ്. ബെറ്റാനിൻ (Betanin) ആണ് ബീറ്റ്റൂട്ടിനു തനതു നിറം കൊടുക്കുന്നത്. 

നമ്മളിൽ പലരും അറിയാതെ പോകുന്ന ഒരുപാട് സവിശേഷതകൾ. ബീറ്റ്റൂട്ടിനുണ്ട്. ശരീരത്തിലെ ഏതൊരാവയവം എടുത്താലും ബീറ്റ്റൂട്ട് കഴിക്കുന്നത്  ഗുണമാണ്. കരൾ, കിഡ്നി, അസ്ഥികൾ, തലച്ചോറ്, കണ്ണുകൾ എന്നിവയ്ക്കെല്ലാം ബീറ്ററൂട്ട് കഴിക്കുന്നതു വഴി ആരോഗ്യകരമായ പ്രയോജനങ്ങൾ ലഭിക്കുന്നു. 

ബീറ്റ്റൂട്ടിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ സി പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു. സാധാരണ ടിഷ്യു വളർച്ചയ്ക്ക് ഫോളേറ്റ് അത്യാവശ്യമാണ്. കൂടാതെ നാരുകൾ സുഗമമായ ദഹന പ്രവർത്തനങ്ങൾക്ക് സഹായിക്കുന്നതായി വിദ​ഗ്ധർ പറയുന്നു.


 നിരവധി പോഷക​ഗുണങ്ങൾ അടങ്ങിയ പച്ചക്കറിയാണ് ബീറ്റ്‌റൂട്ട്. ബീറ്റ്‌റൂട്ടിൽ വിറ്റാമിനുകളും ധാതുക്കളും ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്. അത് രക്തസമ്മർദ്ദം മെച്ചപ്പെടുത്തുകയും കരളിനെ സംരക്ഷിക്കുകയും ചെയ്യുന്നു. 

ഉയർന്ന അളവിൽ നൈട്രേറ്റുകൾ, ബെഫൈബർ, കൂടാതെ, ഫോളേറ്റ്, മഗ്നീഷ്യം, പൊട്ടാസ്യം, വിറ്റാമിൻ ബി -6, ഇരുമ്പ്, തയാമിൻ, റൈബോഫ്ലേവിൻ, ഗ്ലൂട്ടാമൈൻ, സിങ്ക്, ചെമ്പ്, സെലിനിയം തുടങ്ങിയ വിവിധ വിറ്റാമിനുകളും ധാതുക്കളുടെയും മികച്ച ഉറവിടമാണ് ബീറ്റ്‌റൂട്ട്. 

ബീറ്റ്‌റൂട്ട് ജ്യൂസിൽ ബീറ്റാലൈൻസ് എന്ന ആന്റി-ഇൻഫ്ലമേറ്ററി സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. കോശജ്വലന രോഗങ്ങളിൽ തടയുന്നതിന് ബീറ്റാലെയിൻസ് പ്രധാന പങ്കാണ് വഹിക്കുന്നത്. ബീറ്റ്‌റൂട്ടിലെ ഉയർന്ന നൈട്രേറ്റുകൾ നൈട്രിക് ഓക്സൈഡ് ഉത്പാദിപ്പിക്കുന്നുവെന്ന് ലോകമെമ്പാടുമുള്ള വിവിധ പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഇത് രക്തയോട്ടം മെച്ചപ്പെടുത്തുകയും രക്തസമ്മർദ്ദം കുറയ്ക്കുകയും ചെയ്യുന്നു. 

ചുവന്ന രക്താണുക്കളുടെ അവശ്യ ഘടകമായ ഇരുമ്പ് ബീറ്റ്റൂട്ടിൽ ധാരാളം അടങ്ങിയിട്ടുണ്ട്. വിളർ ച്ച  തടയുന്നതിന് ബീറ്റ്റൂട്ട് സഹായകമാണ്. ഇരുമ്പിന്റെ അളവ് കുറവുള്ള ആളുകൾക്ക് ചിലപ്പോൾ അനീമിയ എന്ന അവസ്ഥ ഉണ്ടാകാം. ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് അനീമിയയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു.

ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നത് കൊണ്ടും ഗുണങ്ങള്‍ പലതാണ്. കൊളസ്ട്രോള്‍ കുറയ്ക്കാനും, ബ്ലഡ് ഷുഗര്‍ നിയന്ത്രണത്തിനും ക്യാന്‍സറിനും എന്തിന് ബുദ്ധിഭ്രംശത്തിനുള്ള ചികിത്സയ്ക്കുപോലും അത്യുത്തമമാണ് ബീറ്റ്റൂട്ട് ജ്യൂസ്.ബീറ്റ്റൂട്ട് ജ്യൂസില്‍ ധാരാളം മിനറല്‍സ്, ഫൈബര്‍, ആന്റിയോക്സിഡന്റുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്.