പ്രാണികളുടെ കടിയേൽക്കുന്നത് നിസാരമാക്കല്ലേ! ഈ ലക്ഷണങ്ങൾ കണ്ടാൽ ജാഗ്രത വേണം
തേനീച്ചയും കടന്നലും ഉൾപ്പെടെയുള്ള അപകടകാരികളായ പ്രാണികളുടെ കടിയേറ്റാൽ ഉടൻ തന്നെ വൈദ്യസഹായം തേടിയില്ലെങ്കിൽ കാര്യങ്ങൾ ഗുരുതരമാകാം. ഒട്ടുമിക്ക സമയത്തും ഇത്തരം കടിയേൽക്കുന്നത് വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാറില്ലെങ്കിലും, ചിലരിൽ ഇത് ജീവന് തന്നെ ഭീഷണിയായേക്കാവുന്ന അലർജി ഉൾപ്പെടെയുള്ള ഗുരുതര ആരോഗ്യപ്രശ്നങ്ങളിലേക്ക്
തേനീച്ചയും കടന്നലും ഉൾപ്പെടെയുള്ള അപകടകാരികളായ പ്രാണികളുടെ കടിയേറ്റാൽ ഉടൻ തന്നെ വൈദ്യസഹായം തേടിയില്ലെങ്കിൽ കാര്യങ്ങൾ ഗുരുതരമാകാം. ഒട്ടുമിക്ക സമയത്തും ഇത്തരം കടിയേൽക്കുന്നത് വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാറില്ലെങ്കിലും, ചിലരിൽ ഇത് ജീവന് തന്നെ ഭീഷണിയായേക്കാവുന്ന അലർജി ഉൾപ്പെടെയുള്ള ഗുരുതര ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കുമെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
കടിയേറ്റ ഭാഗത്ത് വലിയ രീതിയിൽ ചുവപ്പോ പഴുപ്പോ അനുഭവപ്പെടുക, വലിയ രീതിയിൽ വീർത്തുവരിക, ശ്വാസമെടുക്കാൻ ബുദ്ധിമുട്ടനുഭവപ്പെടുക, നിരന്തരമായ വേദന, പനി , ബോധക്ഷയമോ തലകറക്കമോ അനുഭവപ്പെടുക തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ ഒരിക്കലും അവഗണിക്കരുത്. തീർച്ചയായും ചികിത്സാ തേടേണ്ട സന്ദർഭമാണത്. ചില സമയത്ത് പ്രാണികളുടെ കടിയേൽക്കുന്നത് അണുബാധയ്ക്ക് കാരണമാകാറുണ്ട്.
പ്രാണികളുടെ കടിയേറ്റാൽ ആദ്യം ചെയ്യേണ്ടത് കൊമ്പോ മറ്റോ അവശേഷിക്കുന്നുണ്ടെങ്കിൽ അത് എടുത്തു കളയുക എന്നതാണ്. ഒരിക്കലും കടിയേറ്റ ഭാഗം ചൊറിയാൻ പാടില്ല. ഇത് അണുബാധയ്ക്ക് കാരണമാകും. വിഷമുള്ള പ്രാണികളാണ് കടിച്ചത് എങ്കിൽ ഉടൻ വൈദ്യസഹായം തേടാനും ശ്രദ്ധിക്കുക.