ഏത്തപ്പഴം ശീലമാക്കിയാൽ ഗുണങ്ങള്‍ ഏറെ
നമ്മുടെ ശരീരത്തിന് ആവശ്യമായ ന്യൂട്രിയന്റുകള്‍ ഏതാണ്ട് പൂര്‍ണമായും അടങ്ങിയ ഒന്നാണ് നേന്ത്രപ്പഴം. വൈറ്റമിന്‍ എ, വൈറ്റമിന്‍ സി, വൈറ്റമിന്‍ ഡി എന്നിവ ധാരാളം അടങ്ങിയ ഒന്നാണിത്. ഈ മൂന്നുവ വൈറ്റമിനുകളും ഒരുപോലെ അടങ്ങിയ പഴവര്‍ഗങ്ങള്‍ കുറവാണെന്നു തന്നെ പറയാം. ഇതു കൂടാതെ പ്രോട്ടീന്‍, കാല്‍സ്യം സമ്പുഷ്ടമാണ് നേന്ത്രപ്പഴം.നേന്ത്രപ്പഴം കഴിയ്ക്കുന്ന രീതിയും ഏറെ പ്രധാനപ്പെട്ടതാണ്. ഇത് ഏതു വിധത്തില്‍ കഴിയ്ക്കുന്നുവെന്നതിനെ ആശ്രയിച്ചിരിയ്ക്കും, ഇതിലെ പോഷകങ്ങള്‍ ലഭിയ്ക്കുന്നത്.
നല്ല പോലെ പഴുത്ത നേന്ത്രപ്പഴം ഏറെ ഊര്‍ജം പ്രദാനം ചെയ്യുന്ന ഒന്നാണ്. ഇതില്‍ ധാരാളം വൈറ്റമിന്‍ എ അടങ്ങിയിട്ടുണ്ട്. ഇത് കണ്ണിന്റെ ആരോഗ്യത്തിന് അത്യുത്തമമാണ്. ക്യാരറ്റിനു തുല്യമായ കരോട്ടിനും പഴുത്ത നേന്ത്രപ്പഴത്തിലുണ്ട്.
അധികം പഴുക്കാത്ത ഏത്തപ്പഴം കഴിയ്ക്കുന്നത് വണ്ണം കുറയ്ക്കാന്‍ ഏറെ ഉത്തമമാണ്. ഇതില്‍ നമ്മുടെ ശരീരത്തിന് ആവശ്യമായ വൈറ്റമിന്‍ ബി 6 ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ടൈപ്പ് 2 പ്രമേഹം വരുന്നതു തടയുന്ന ഒന്നാണ്.
പ്രമേഹ രോഗികള്‍ക്കുള്‍പ്പെടെ എല്ലാവര്‍ക്കും ഏറെ നല്ലതാണ് അധികം പഴുക്കാത്ത പഴം കറി വച്ചോ പുഴുങ്ങിയോ കഴിയ്ക്കുന്നത്. ഇതില്‍ റെസിസ്റ്റന്‍സ് സ്റ്റാര്‍ച്ചിന്റെ രൂപത്തിലാണ് കാര്‍ബോഹൈഡ്രേറ്റുകള്‍ അടങ്ങിയിട്ടുള്ളത്. ഇതു കൊണ്ടു തന്നെ പ്രമേഹ രോഗത്തിന് ഭീഷണിയല്ല. നല്ലപോലെ പഴുത്ത ഏത്തപ്പഴം പ്രമേഹ രോഗികള്‍ക്ക് അത്ര കണ്ട് സുരക്ഷിതമല്ലെന്നു പറയാം. ഇതില്‍ മധുരമുള്ളതു തന്നെ കാരണം.
പുഴുങ്ങിയ പഴം വൈറ്റമിന്‍ ബി 6, വൈറ്റമിന്‍ എ എന്നിവയാല്‍ സമ്പുഷ്ടമാണ്. എന്നാല്‍ വൈറ്റമിന്‍ സി മാത്രമാണ് കുറയുന്നത്. കുട്ടികള്‍ക്കു പുഴുങ്ങി നല്‍കുന്നതാണ് ദഹനത്തിനു നല്ലത്. ഇതുപോലെ ദഹന പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്കും എളുപ്പം ദഹിയ്ക്കാന്‍ ഇതു സഹായിക്കും.
ദഹനം എളുപ്പമാക്കാന്‍ പുഴുങ്ങിയ ഏത്തപ്പഴം തന്നെയാണ് നല്ലതാണ്. പ്രത്യേകിച്ചും കുട്ടികള്‍ക്കും കുഞ്ഞുങ്ങള്‍ക്കും. ആറു മാസത്തില്‍ മീതേ പ്രായമുള്ള കുഞ്ഞുങ്ങള്‍ക്കു വരെ നല്‍കാവുന്ന പോഷകാഹാരമാണ് പുഴുങ്ങിയ പഴം. എന്നാല്‍ പഴം പുഴുങ്ങുമ്പോള്‍ ഇതിലെ വൈറ്റമിന്‍ സി അളവു കുറയുകയാണ് ചെയ്യുന്നത്.
കറുത്ത തൊലിയോടു കൂടിയ ഏത്തപ്പഴം കഴിയ്ക്കുന്നത് ശരീരത്തിന്റെ പ്രതിരോധ ശേഷി സാധാരണ ഏത്തപ്പഴം കഴിയ്ക്കുന്നതിനേക്കാള്‍ എട്ടിരട്ടിയോളം വര്‍ദ്ധിപ്പിയ്ക്കുമെന്നു വേണം, പറയാന്‍. അതായത് കറുത്ത കുത്തും തോല്‍ കറുത്തതുമായ നേന്ത്രപ്പഴം അവഗണിയ്‌ക്കേണ്ടതില്ലെന്നര്‍ത്ഥം.
നല്ല മൂഡു നല്‍കാന്‍ നല്ലപോലെ പഴുത്ത നേന്ത്രപ്പഴം സഹായിക്കും. ഇതിലെ ട്രിപ്‌റ്റോഫാന്‍ എന്ന അമിനോ ആസിഡ് നല്ല മൂഡു നല്‍കുന്ന സെറാട്ടനിന്‍ എന്ന ഹോര്‍മോണ്‍ ഉല്‍പാദനത്തെ സഹായിക്കുന്ന ഒന്നാണ്. ഇതാണ് നല്ല മൂഡു നല്‍കുന്നത്. മൂഡോഫ് ആകുന്ന സമയത്ത് നല്ലപോലെ പഴുത്ത നേന്ത്രപ്പഴം കഴിച്ചു നോക്കൂ, ഫലം കാണാം. നല്ല ഊര്‍ജം നല്‍കും. ഇതു കൊണ്ടു തന്നെ കു്ട്ടികള്‍ക്കും സ്‌ട്രെസ് കൂടിയ ജോലി ചെയ്യുന്നവര്‍ക്കുമെല്ലാം നല്ലതാണ്. സ്‌ട്രെസ് കുറയ്ക്കും.
വൈറ്റമിന്‍ സി സമ്പുഷ്ടമാണ് പഴുത്തതും പച്ചയുമായ നേന്ത്രന്‍. ഇതു കൊണ്ടു തന്നെ എല്ലുകളുടെ ആരോഗ്യത്തിനും ഉത്തമം. എല്ലുകളുടെ പ്രശ്‌നങ്ങള്‍ ഒഴിവാക്കാനും കുട്ടികളിലെ എല്ലു വളര്‍ച്ചയ്ക്കും ഇത് ഏറെ ഉത്തമമാണ്.
നല്ല പോലെ പഴുത്ത നേന്ത്രപ്പഴം ഏറെ ഊര്‍ജം പ്രദാനം ചെയ്യുന്ന ഒന്നാണ്. ഇതില്‍ ധാരാളം വൈറ്റമിന്‍ എ അടങ്ങിയിട്ടുണ്ട്. ഇത് കണ്ണിന്റെ ആരോഗ്യത്തിന് അത്യുത്തമമാണ്. ക്യാരറ്റിനു തുല്യമായ കരോട്ടിനും പഴുത്ത നേന്ത്രപ്പഴത്തിലുണ്ട്.