പനി മാറുന്നില്ലേ..? ഊ ശീലങ്ങൾ ഒഴിവാക്കിയാൽ മതി...

പലപ്പോഴും പനി വരുന്നത് എന്തെങ്കിലും വൈറസ് കാരണമാകാം. മിക്കപ്പോഴും നമ്മൾ വൈറൽ പനിയാണെന്ന് സ്വയം നിഗമനത്തിലെത്താറുമുണ്ട്. എന്നാൽ എല്ലാ തവണയും പനി വരുന്നത് വൈറസ് കാരണമല്ല. നിങ്ങളുടെ ചില ശീലങ്ങളും വിട്ടുമാറാതെ തുടരുന്ന പനിക്ക് കാരണമാകാം. ശരിയായി വിശ്രമം എടുക്കാത്തത് നിങ്ങൾക്ക് പനി വിട്ടുമാറാതെ തുടരുന്നതിനുള്ള ഒരു കാരണമാകാം.

നിങ്ങളുടെ ശരീരത്തിന് വേണ്ടത്ര വിശ്രമം ഇല്ലാതെ വരുമ്പോൾ പുറത്ത് നിന്നുള്ള വൈറസുകളെ പ്രതിരോധിക്കാൻ സാധിക്കാത്ത തരത്തിലേക്ക് നിങ്ങളുടെ ശരീരം ക്ഷീണിക്കും. അതുകൊണ്ട് കൃത്യമായി വിശ്രമിക്കുന്നത് മാറാതെ നിൽക്കുന്ന പനി ഇല്ലാതാക്കാൻ സഹായിക്കും.

അതുപോലെ പ്രധാനപ്പെട്ട ഒരു കാര്യമാണ് ശരീരത്തിലെ ജലാംശം. ശരീരത്തിലെ ജലാംശം നിലനിർത്തുന്നത് നിങ്ങളെ ഊർജ്ജസ്വലരായിരിക്കാൻ സഹായിക്കും. പണിക്കൊപ്പം ഛർദിയും വയറിളക്കവും പോലുള്ള പ്രശ്നങ്ങൾ നിർജലീകരണത്തിന് കാരണമാകും.

അതുകൊണ്ട് വെള്ളം കുടിക്കുന്നത് പനി ഇല്ലാതാക്കാൻ സഹായിക്കും. പനി വരുന്ന സാഹചര്യങ്ങളിൽ നന്നായി ഉറങ്ങാൻ ശ്രദ്ധിക്കുക. പനിയുള്ള സമയങ്ങളിൽ നിങ്ങളുടെ ശരീരത്തിന്റെ പ്രവർത്തനങ്ങളെല്ലാം ഒരു നിയന്ത്രിത അളവിൽ മാത്രമേ സാധ്യമാകുകയുള്ളൂ.

ദഹനപ്രക്രിയയും ഇതിൽ ഉൾപ്പെടും. അതുകൊണ്ടുതന്നെ ദഹിക്കാൻ ബുദ്ധിമുട്ടുള്ള ഭക്ഷണം ഒഴിവാക്കുന്നതാണ് നല്ലത്. പൊരിച്ചതോ, പഞ്ചസാര അടങ്ങിയതോ ആയ ഭക്ഷണം ഒഴിവാക്കി പഴങ്ങളും പച്ചക്കറികളും കൂടുതലായി കഴിക്കാം.