'ആസ്റ്റർ ക്രിട്ടിക്കോൺ 2025'; ആസ്റ്റർ മെഡ്‌സിറ്റി സംസ്ഥാനതല ക്രിട്ടിക്കൽ കെയർ നഴ്‌സിംഗ് വർക്ക്‌ഷോപ്പ്

ആസ്റ്റർ മെഡ്‌സിറ്റി സംസ്ഥാനതല ക്രിട്ടിക്കൽ കെയർ നഴ്‌സിംഗ് വർക്ക്‌ഷോപ്പ് സംഘടിപ്പിച്ചു. 'ആസ്റ്റർ ക്രിട്ടിക്കോൺ 2025' എന്ന പേരിൽ സംഘടിപ്പിച്ച ഏകദിന വർക്ക്ഷോപ്പ് ഹൈബി ഈഡൻ എംപി ഉദ്ഘാടനം ചെയ്തു.

 


കൊച്ചി : ആസ്റ്റർ മെഡ്‌സിറ്റി സംസ്ഥാനതല ക്രിട്ടിക്കൽ കെയർ നഴ്‌സിംഗ് വർക്ക്‌ഷോപ്പ് സംഘടിപ്പിച്ചു. 'ആസ്റ്റർ ക്രിട്ടിക്കോൺ 2025' എന്ന പേരിൽ സംഘടിപ്പിച്ച ഏകദിന വർക്ക്ഷോപ്പ് ഹൈബി ഈഡൻ എംപി ഉദ്ഘാടനം ചെയ്തു. നഴ്‌സുമാർക്കിടയിൽ ക്രിട്ടിക്കൽ കെയർ വൈദഗ്ധ്യം ഉണ്ടാകേണ്ടത് ആരോഗ്യമേഖലയുടെ വളർച്ചയ്ക്കും മികവിനും അത്യന്താപേക്ഷിതമാണെന്ന് ചടങ്ങിൽ സംസാരിക്കവേ എംപി ചൂണ്ടിക്കാട്ടി. ക്രിട്ടിക്കൽ കെയറിലെ നഴ്‌സുമാരുടെ ക്ലിനിക്കൽ വൈദഗ്ദ്ധ്യം വർദ്ധിപ്പിക്കുന്നതിനായി രൂപകൽപ്പന ചെയ്‌ത പരിപാടിയിൽ മറ്റു ആശുപത്രിയിൽനിന്നുള്ള 150 ഓളം പേർ പങ്കെടുത്തു.

വേഗത്തിലുള്ള വിലയിരുത്തൽ, അടിയന്തര പ്രതികരണം, ഇസിജി വിലയിരുത്തൽ , അണുബാധ നിയന്ത്രണം, മെക്കാനിക്കൽ വെന്റിലേഷൻ, അഡ്വാൻസ്ഡ് ലൈഫ് സപ്പോർട്ട് ഇടപെടലുകൾ തുടങ്ങിയ അവശ്യ വിഷയങ്ങളിൽ വിദഗ്ധർ ക്ലാസുകൾ എടുത്തു. കൂടാതെ വിവിധ തരത്തിലുള്ള മോക്ക് ഡ്രില്ലുകളും ഉൾപ്പെടുത്തിയിരുന്നു.

ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയറിലെ നഴ്‌സിംഗ് ചീഫ് ക്യാപ്റ്റൻ ആർ. തങ്കം, ഡെപ്യൂട്ടി സിഎംഎസ്, എസ്‌ഐസിയു ഇൻ-ചാർജ്, അനസ്തേഷ്യ & ക്രിട്ടിക്കൽ കെയർ കൺസൾട്ടന്റ് - ഡോ. വിവേക് ടി. മേനാച്ചേരി, അനസ്തേഷ്യ ആൻഡ് ക്രിട്ടിക്കൽ കെയർ മേധാവി ഡോ. സുരേഷ് ജി. നായർ, ക്രിട്ടിക്കൽ കെയർ മെഡിസിൻ സീനിയർ കൺസൾട്ടന്റ് , മെഡിക്കൽ ഐസിയു ഇൻ-ചാർജ്,  - ഡോ. സജി വി. ടി. അനസ്തേഷ്യ ആൻഡ് ക്രിട്ടിക്കൽ കെയർ കൺസൾട്ടന്റ് ഡോ. നിധിൻ എൽദോ, മൈക്രോബയോളജി കൺസൾട്ടന്റ്, ഇൻഫെക്ഷൻ കൺട്രോൾ ഓഫീസർ, അസിസ്റ്റന്റ് ചീഫ് ഓഫ് മെഡിക്കൽ സർവീസ്- ഡോ. നിമിത കെ. മോഹൻ, ഡെപ്യൂട്ടി ചീഫ് നഴ്‌സിംഗ് ഓഫീസർ അഞ്ജു മാത്യു എന്നിവർ വർക്ക്‌ഷോപ്പിൽ സംസാരിച്ചു.