അവളുടെ മൂഡ് മാറ്റങ്ങളും പിണക്കങ്ങളും വെറുതെയല്ല; കൗമാരത്തിലെ മാനസിക മാറ്റങ്ങളെ എങ്ങനെ നേരിടണം?
മാതാപിതാക്കൾക്ക് ഏറെ ടെൻഷനുണ്ടാക്കുന്ന കാലമാണ് മക്കൾ കൗമാരത്തിലേക്ക് കടക്കുന്ന സമയം. ശാരീരികമായും മാനസികമായും നിരവധി മാറ്റങ്ങളാണ് ഒരു സമയം നമ്മുടെ വിരൽതുമ്പ് പിടിച്ചു നടന്ന കുട്ടികുറുമ്പൻമാർക്ക് ഉണ്ടാവുന്നത്.
മാതാപിതാക്കൾക്ക് ഏറെ ടെൻഷനുണ്ടാക്കുന്ന കാലമാണ് മക്കൾ കൗമാരത്തിലേക്ക് കടക്കുന്ന സമയം. ശാരീരികമായും മാനസികമായും നിരവധി മാറ്റങ്ങളാണ് ഒരു സമയം നമ്മുടെ വിരൽതുമ്പ് പിടിച്ചു നടന്ന കുട്ടികുറുമ്പൻമാർക്ക് ഉണ്ടാവുന്നത്. ശ്രദ്ധയോടെ നാം പെരുമാറിയില്ലെങ്കിൽ കുട്ടികളുമായുള്ള ഊഷ്മളമായ സ്‌നേഹബന്ധത്തിൽ വിള്ളൽ വീഴാനും അവർ ചതിക്കുഴികളിൽ വീണു പേകാനും സാധ്യതയുണ്ട്. സൗന്ദര്യകാര്യത്തിൽ മിതമായി ശ്രദ്ധിക്കുന്നവരാണ് കൗമാര പ്രായത്തിലുള്ളവർ. എണ്ണിയാൽ തീരാത്ത പല തരം സൗന്ദര്യ പ്രശ്നങ്ങളും ഈ കാലഘട്ടത്തിൽ പെൺകുട്ടികളും നേരിടാറുണ്ട്.നിഷ്ക്കളങ്കമായ ബാല്യത്തിൽനിന്നും ആകുലതകൾ നിറഞ്ഞ കൗമാരത്തിലേക്കുള്ള യാത്രയുടെ ആദ്യപടി. ശാരീരികവും മാനസികവുമായ വ്യതിയാനങ്ങളുടെ കാലഘട്ടം.
ഈ ഘട്ടത്തിൽ അമ്മയായിരിക്കണം പെൺകുട്ടിയുടെ തണലും, മാർഗദർശിയും. സ്വയം തിരിച്ചറിയലിന്റെയും വ്യക്തിത്വവികസനത്തിന്റെയും സൗഹൃദങ്ങളുടെയും കാലഘട്ടംകുടിയാണ് കൗമാരം. സ്വന്തം ശരീരത്തെക്കുറിച്ചും സൗന്ദര്യത്തെക്കുറിച്ചും കുട്ടികൾ ഏറ്റവും ബോധവതികളായിത്തീരുന്ന ഘട്ടം. ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങൾ അത്ഭുതവും, ആശങ്കയും അവരിൽ ജനിപ്പിച്ചേക്കാം.
ആർത്തവമാണ് അവയിൽ പ്രധാനം. ആർത്തവ സമയത്ത് കൂടുതൽ രക്തം പോകുന്നതുമൂലം ശരീരത്തിന് വിളർച്ച അനുഭവപ്പെടാം. ഇരുമ്പിന്റെ അംശം കൂടുതൽ അടങ്ങിയിട്ടുള്ള ആഹാരസാധനങ്ങൾ കഴിക്കാൻ ഇത്തരം സാഹചര്യത്തിൽ ശ്രദ്ധിക്കണം. ശർക്കരയിലും ഈന്തപ്പഴത്തിലും ഇലക്കറികളിലും കരളിലും ഉണക്കമുന്തിരിയിലും ധാരാളം അയൺ അടങ്ങിയിട്ടുണ്ട്. ഇവ വളരെ ഉയർന്ന അളവിൽ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. കാൽസ്യവും, ഇരുമ്പും, പ്രോട്ടീനും, വിറ്റമിനുകളും കൃത്യമായ അളവിൽ ശരീരത്തിന് ലഭിക്കുന്ന ഭക്ഷ്യവിഭവങ്ങൾ കഴിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
ആരോഗ്യസംരക്ഷണത്തിന് ശക്തമായ അടിത്തറയിടുന്നത് കൗമാരകാലഘട്ടമാണ്.
കുട്ടികൾ വളരെ ഊർജസ്വലതയോടെ പ്രവർത്തിക്കുന്ന പ്രായമാണ് 12 മുതൽ 18 വയസുവരെ. വീട്ടിലുണ്ടാക്കുന്ന ഭക്ഷണത്തെക്കാൾ പുറത്തുണ്ടാക്കുന്ന ഭക്ഷണം കഴിക്കാനായിരിക്കും കൗമാരത്തിൽ കൂടുതൽ പേർക്കും താല്പര്യം. ഭക്ഷണത്തിന്റെ കാര്യത്തിലായിരിക്കും ഈ പ്രായത്തിൽ കുട്ടികൾ അമ്മമാരോട് ഏറ്റവും അധികം വഴക്കിടുന്നത്. വീടിനുള്ളിൽ മാത്രം ഒതുങ്ങിപ്പോകുന്നതാകരുത് അവരുടെ ലോകം. സുഹൃത്തുക്കളോടൊപ്പം വീടിനു പുറത്തുപോയി കളിക്കാൻ അവരെ അനുവദിക്കണം.