അസിഡിറ്റിയോട് നോ പറയാം ഇങ്ങനെ 

ധാരാളം വെള്ളം കുടിക്കുക. ദഹനം എളുപ്പത്തിലാക്കുന്നതിലും ആസിഡ് ഉത്പാദനത്തിന്റെ വ്യതിയാനം ക്രമപ്പെടുത്തുന്നതിനും വെള്ളം ധാരാളം കുടിക്കുന്നത് നല്ലതാണ്.  

 

അസിഡിറ്റിയെ തടയാന്‍ ചെയ്യേണ്ട ചില കാര്യങ്ങള്‍  നോക്കാം. 

ഒന്ന്

അസിഡിറ്റിയെ തടയാന്‍ ആദ്യം ചെയ്യേണ്ടത് കൃത്യസമയത്ത് തന്നെ ഭക്ഷണം കഴിക്കുക എന്നതാണ്. അതുപോലെ ഒരുപാട് ഭക്ഷണം ഒരുമിച്ച് കഴിക്കുന്നത് ഒഴുവാക്കി ഇടയ്ക്കിടയ്ക്ക് എന്തെങ്കിലുമൊക്കെ കഴിക്കുന്നതാണ് അസിഡിറ്റിയെ ചെറുക്കാന്‍ നല്ലതാണ്. 

രണ്ട്

ധാരാളം വെള്ളം കുടിക്കുക. ദഹനം എളുപ്പത്തിലാക്കുന്നതിലും ആസിഡ് ഉത്പാദനത്തിന്റെ വ്യതിയാനം ക്രമപ്പെടുത്തുന്നതിനും വെള്ളം ധാരാളം കുടിക്കുന്നത് നല്ലതാണ്.  

മൂന്ന്

എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍, കൊഴുപ്പും എരുവും നിറഞ്ഞ ഭക്ഷണങ്ങള്‍ എന്നിവ ഒഴിവാക്കുക. 

നാല് 

ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുക. ഇതിനായി ബദാം, അണ്ടിപ്പരിപ്പ്, ഫ്ലക്സ് സീഡ്, സൂര്യകാന്തി വിത്തുകള്‍ തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്തുക. 

അഞ്ച്

ആസിഡ് അടങ്ങിയ ഓറഞ്ച്, നാരങ്ങ മുതലായ സിട്രസ് പഴങ്ങള്‍ അധികം കഴിക്കാതിരിക്കുന്നതാണ് അസിഡിറ്റിയുള്ളവര്‍ക്ക് നല്ലത്. 

ആറ്

കഫൈന്‍ അടങ്ങിയ ഭക്ഷണങ്ങളും പരമാവധി ഡയറ്റില്‍ നിന്നും ഒഴിവാക്കുക. കാരണം ചിലര്‍ക്ക് അതും അസിഡിറ്റി ഉണ്ടാക്കാം. 

ഏഴ്

ചിലരില്‍ ഉരുളക്കിഴങ്ങ്, ബീന്‍സ് എന്നിവയും അസിഡിറ്റി ഉണ്ടാക്കാം. അതിനാല്‍ ഇവയും ഡയറ്റില്‍ നിന്നും ഒഴിവാക്കുക. 

എട്ട് 

ഉയർന്ന അളവിൽ ഉപ്പ്, പഞ്ചസാര എന്നിവ അടങ്ങിയ ഭക്ഷണങ്ങളും ഡയറ്റില്‍ നിന്ന് ഒഴിവാക്കുന്നതാണ് വയറിന്‍റെ ആരോഗ്യത്തിന് നല്ലത്.