വലിച്ചെറിയുന്ന ഓറഞ്ച് തൊലി കൊണ്ടൊരു കിടിലം ഫേയ്സ് പാക്ക്; മുഖത്തെ ടാനിന് ഗുഡ് ബൈ, റിസൾട്ട് ദിവസങ്ങൾക്കുള്ളിൽ
വിറ്റാമിന്‍ സിയും ആന്‍റിഓക്സിഡന്‍റുകളും ആന്‍റി-ബാക്ടീരിയല്‍ ഗുണങ്ങളും അടങ്ങിയതാണ് ഓറഞ്ചിന്റെ തൊലി
മുഖത്തെ ടാൻ കരുവാളിപ്പ് എന്നിവ കൊണ്ട് ഭംഗി കുറഞ്ഞതായി തോന്നാറുണ്ടോ? എന്നാൽ ഇനി വിഷമിക്കേണ്ട. വലിച്ചെറിയുന്ന ഓറഞ്ച് തൊലി കൊണ്ട് അത്തരം പ്രയാസങ്ങൾ എല്ലാം മാറാൻ ഇനി ദിവസങ്ങൾ മതിയാകും. വിറ്റാമിന്‍ സിയും ആന്‍റിഓക്സിഡന്‍റുകളും ആന്‍റി-ബാക്ടീരിയല്‍ ഗുണങ്ങളും അടങ്ങിയതാണ് ഓറഞ്ചിന്റെ തൊലി. ഓറഞ്ച് തൊലി വെള്ളത്തില്‍ നന്നായി ഒന്ന് കഴുകിയെടുത്ത ശേഷം വെയിലത്ത് വെച്ച് ഉണക്കിയെടുക്കണം.നല്ലതു പോലെ ഉണങ്ങിയ ഓറഞ്ചി തൊലികള്‍ പൊടിച്ചെടുക്കുക.
ശേഷം ഓറഞ്ച് തൊലി പൊടിച്ചതിനൊപ്പം ഒരു നുള്ള് മഞ്ഞള്‍പ്പൊടി (മുഖത്ത് പുരട്ടുന്നത്), ഒരു സ്പൂണ്‍ തേനും ചേര്‍ത്ത് യോജിപ്പിക്കുക. വൃത്തിയായി കഴുകിയ മുഖത്തിലേക്ക് ഈ മിശ്രിതം പുരട്ടിക്കൊടുക്കാം. പത്ത് മിനിറ്റിന് ശേഷം റോസ് വാട്ടറും വെള്ളവും യോജിപ്പിച്ച മിശ്രിതം ഉപയോഗിച്ച് മുഖം കഴുകി കളയാവുന്നതാണ്. ആഴ്ചയില്‍ കുറഞ്ഞത് രണ്ട് തവണ ഈ പാക്ക് പരീക്ഷിക്കാവുന്നതാണ്.
അതേസമയം ഓറഞ്ച് തൊലിയോടൊപ്പം തൈരും ചേർത്ത് ഉപോയോഗിക്കാം. ഒരു ടേബിൾസ്പൂണ്‍ ഓറഞ്ച് തൊലി പൊടിച്ചതിനൊപ്പം രണ്ട് സ്പൂൺ തൈരും യോജിപ്പിച്ച് ഒരു മിശ്രിതമാക്കുക. വൃത്തിയായി കഴുകിയ മുഖത്തിലേക്ക് ഈ മിശ്രിതം പുരട്ടിക്കൊടുക്കാം. 20 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തിൽ മുഖം കഴുകുക. ക്ഷീണമുള്ള മുഖത്തിന് പെട്ടെന്ന് കാന്തി നൽകുന്ന ഈ ഫെയ്സ്പാക്ക് പാർട്ടികൾക്കും മറ്റു പരിപാടികൾക്കും പോകും മുൻപ് ഉപയോഗിക്കാം.