റൂമിൽ യുവതികളെ താമസിപ്പിച്ചു; യുവാവിന് 5,000 രൂപ പിഴ ചുമഴ്ത്തി ഹൗസിംഗ് സൊസൈറ്റി ചർച്ചയായി ഒരു പോസ്റ്റ്
സോഷ്യൽ മീഡിയയിൽ ചർച്ചയായിക്കൊണ്ടിരിക്കുന്നത് ബെംഗളൂരുവിൽ താമസിക്കുന്ന യുവാവിന് താൻ താമസിക്കുന്ന ഹൗസിംഗ് സൊസൈറ്റിയിൽ നിന്നും ലഭിച്ച ഫൈനിനെക്കുറിച്ചുള്ള പോസ്റ്റാണ്. പലതരം ഫൈനുകൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവാറുണ്ട് എന്നാൽ ഇത്തരമൊന്ന് കാണുന്നത് ആദ്യമായാണെന്നാണ് പലരും പോസ്റ്റിനോട് പ്രതികരിക്കുന്നത്.
യുവാവിന്റെ ഫ്ലാറ്റിൽ പെണ്‍കുട്ടികൾ താമസിച്ചിരുന്നു എന്നതിന്‍റെ പേരില്‍ ആണ് 5,000 രൂപ ഈടാക്കിയതെന്നാണ് പോസ്റ്റിൽ യുവാവ് പറയുന്നത് . യുവാവിനും യുവാവിന്റെ ഫ്ലാറ്റ്മേറ്റിനുമാണ് റെസിഡൻഷ്യൽ സൊസൈറ്റി 5,000 രൂപ പിഴ ചുമഴ്ത്തിയത്.
“പെൺകുട്ടികൾ രാത്രി താമസിച്ചു” എന്ന കാരണത്താൽ തനിക്കും തന്‍റെ ഫ്ലാറ്റ്മേറ്റിനും റെസിഡൻഷ്യൽ സൊസൈറ്റി 5,000 രൂപ പിഴ ചുമത്തിയതെന്ന് കുറിച്ച റെഡ്ഡിറ്റ് പോസ്റ്റിൽ യുവാവ് സൊസൈറ്റി തനിക്ക് അയച്ച ഇന്‍വോയ്സിൻറെ സ്ക്രീൻ ഷോട്ടും പങ്കു വയ്ക്കുന്നുണ്ട്.
സൊസൈറ്റിക്കെതിരെ നിയമനടപടിക്ക് സാധ്യതയുണ്ടോയെന്നും പോസ്റ്റിൽ അദ്ദേഹം ചോദിക്കുന്നുണ്ട്. താൻ ആദ്യമായി ആണ് ഫ്ലാറ്റിൽ യുവതികളെ താമസിപ്പിക്കുന്നതെന്നും സൊസൈറ്റി തനിക്കൊരു മുന്നറിയിപ്പ് പോലും നൽകാതെയാണ് പിഴ ചുമഴ്ത്തിയതെന്നും യുവാവ് കുറിപ്പിൽ പങ്കു വച്ചു.