ഓണത്തിന് തയ്യാറാക്കാം അടിപൊളി പുളിശേരി
ചേരുവകൾ
ഏത്തപ്പഴം - 1 വലുത് (ഇടത്തരം കഷ്ണങ്ങളാക്കിയത്)
മഞ്ഞള്‍ - 1/4 ടീസ്പൂണ്‍
മുളക്‌പൊടി - 1/2 ടീസ്പൂണ്‍
തൈര് - 2 കപ്പ്
ഉപ്പ് - ആവശ്യത്തിന്
തേങ്ങ അരച്ചത് - 1 കപ്പ്
പച്ചമുളക് - 3
മഞ്ഞള്‍ പൊടി - ഒരു നുള്ള്
ജീരകം - 1/4 ടീസ്പൂണ്‍
താളിക്കാന്‍
എണ്ണ - 1 ടീസ്പൂണ്‍
കടുക് - 1/2 ടീസ്പൂണ്‍
ചെറിയ ഉള്ളി- 5 അല്ലെങ്കില്‍ 6 (അരിഞ്ഞത്)
ഉണങ്ങിയ ചുവന്ന മുളക് - 3 അല്ലെങ്കില്‍ 4
കറിവേപ്പില - കുറച്ച്
ഉലുവ പൊടി - 1/4 ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം
തേങ്ങ, പച്ചമുളക്, ജീരകം, മഞ്ഞള്‍ എന്നിവ വെള്ളം ചേര്‍ത്ത് അരച്ച് പേസ്റ്റ് രൂപത്തിലാക്കി മാറ്റി വയ്ക്കുക.
തൈര് 1/2 കപ്പ് വെള്ളവും ഉപ്പും ചേര്‍ത്ത് മിക്‌സിയില്‍ ഒന്ന് കറക്കി വയ്ക്കുക.
ഏത്തപ്പഴത്തില്‍ ഉപ്പും 1/4 ടീസ്പൂണ്‍ മഞ്ഞള്‍പൊടിയും 1/2 ടീസ്പൂണ്‍ ചുവന്ന മുളകുപൊടിയും ചേര്‍ത്ത് ചെറുതായി വേവിക്കുക. ഇതിലേക്ക് തേങ്ങാ അരച്ചത് ചേര്‍ത്ത് 4-5 മിനിറ്റ് വേവി ക്കുക. ശേഷം തീ കുറച്ച് വച്ച് അടിച്ച തൈര് ചേര്‍ക്കുക. കുറച്ച് മിനിറ്റ് ചൂടാക്കുക. കറി തിളപ്പിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. ഒരു പാനില്‍ എണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക. താളിക്കാനുള്ളവ ഒരു മിനിറ്റ് വഴറ്റുക. കറിക്ക് മുകളില്‍ താളിക്കുക