പച്ചമുളകും തൈരും ഉണ്ടോ? അടിപൊളി കറി തയ്യാറാക്കാം
കട്ട തൈര് - അര കപ്പ്
ഉപ്പ് - പാകത്തിന്
വെളിച്ചെണ്ണ - 3 ടേബിൾ സ്പൂൺ

പച്ചമുളകും തൈരും ഉണ്ടോ? അടിപൊളി കറി തയ്യാറാക്കാം
ചേരുവകള്‍
പച്ചമുളക് - 10
കട്ട തൈര് - അര കപ്പ്
ഉപ്പ് - പാകത്തിന്
വെളിച്ചെണ്ണ - 3 ടേബിൾ സ്പൂൺ
കടുക് - അര ടീസ്പൂണ്‍
ഉലുവ - കാല്‍ ടീസ്പൂണ്‍
നല്ല ജീരകം പൊടിച്ചത് - കാല്‍ ടീസ്പൂണ്‍
വെളുത്തുള്ളി അല്ലി - 5
കറിവേപ്പില
ഇഞ്ചി - 1 ചെറിയ കഷ്ണം
സവാള - 1
തയാറാക്കുന്ന വിധം
- പച്ചമുളക് നന്നായി കഴുകി വൃത്തിയാക്കി എടുക്കുക. വാടാത്ത പച്ചമുളക് വേണം തിരഞ്ഞെടുക്കാന്‍. ഇതിനു മുകളില്‍ മീന്‍ വരയുന്നത് പോലെ ചെറുതായി വരഞ്ഞു കൊടുക്കുക. തൈര് മുളകിന്‍റെ ഉള്ളിലേക്ക് നന്നായി കയറുന്നതിന് ആണ് ഇങ്ങനെ ചെയ്യുന്നത്.
- ശേഷം അതിലേക്ക് തൈര് ഒഴിക്കുക.
നല്ല പുളിയുള്ള തൈര് വേണം ഈ കറി ഉണ്ടാക്കാൻ എടുക്കേണ്ടത്. ഇനി പാകത്തിന് ഉപ്പും ചേർത്ത് നന്നായി ഇളക്കി 5 മിനിറ്റ് മാറ്റി വയ്ക്കുക.
- ചീനച്ചട്ടി തീയിൽ വച്ച് അതിലേക്ക് വെളിച്ചെണ്ണ ഒഴിക്കുക. മീഡിയം തീ മതി.
- വെളിച്ചെണ്ണ ചൂടായി കഴിയുമ്പോൾ കടുക്, ഉലുവ, നല്ല ജീരകം പൊടിച്ചത്, ഇഞ്ചി ചതച്ചത്, വെളുത്തുള്ളി അല്ലി ചതച്ചത്, കറിവേപ്പില, സവാള അരിഞ്ഞത് എന്നിവ എണ്ണയിൽ ഇട്ട് നന്നായി വഴറ്റിയെടുക്കുക. രുചികരമായ തൈര് പച്ചമുളക് കറി റെഡി!