വെറും 10 മിനിറ്റിൽ എളുപ്പത്തിൽ തയാറാക്കാം സ്വാദിഷ്ടമായ തൈര് വട

പാട നീക്കിയ പാൽ ഉറയൊഴിച്ചുണ്ടാക്കിയ പുളിക്കാത്ത തൈര് - 2 കപ്പ്‌ 
ഉഴുന്ന് വട - 4-5 എണ്ണം 
തേങ്ങ 1/4 കപ്പ്‌ 
ജീരകം - 1/4 ടീ സ്പൂണ്‍ 
പച്ചമുളക് - 2 എണ്ണം

 

പാട നീക്കിയ പാൽ ഉറയൊഴിച്ചുണ്ടാക്കിയ പുളിക്കാത്ത തൈര് - 2 കപ്പ്‌ 
ഉഴുന്ന് വട - 4-5 എണ്ണം 
തേങ്ങ 1/4 കപ്പ്‌ 
ജീരകം - 1/4 ടീ സ്പൂണ്‍ 
പച്ചമുളക് - 2 എണ്ണം
കാരറ്റ് - ഒരെണ്ണം ഗ്രേറ്റ് ചെയ്തത്
മല്ലിയില പൊടിയായി അരിഞ്ഞത്
കടുക് , ഉഴുന്നുപരിപ്പ് , വറ്റൽമുളക് , കായം( 1/8 ടീ സ്പൂണ്‍ ) - വറുത്തിടാൻ ആവശ്യമായത്
ഉപ്പ്
തേങ്ങയും ജീരകവും പച്ചമുളകും വെള്ളം തളിച്ച് കൊടുത്തു നന്നായി അരച്ചെടുക്കുക
തൈര് കട്ടയില്ലാതെ ഉടച്ചു വയ്ക്കുക
അരച്ച തെങ്ങാക്കൂട്ട്‌ ഉടച്ചു വച്ചിരിക്കുന്ന തൈരിൽ ചേർത്ത് പാകത്തിന് ഉപ്പും ഇട്ടു ഇളക്കി വയ്ക്കുക.
ഒരു പാത്രത്തിൽ വെള്ളം എടുത്ത് ഉഴുന്ന് വട ഏകദേശം 1 മിനിറ്റോളം വെള്ളത്തിൽ ഇട്ടു വയ്ക്കുക . ഇനി ഓരോ വടയും കൈ വെള്ളയിൽ വച്ച് , രണ്ടു കൈ കൊണ്ടും അമർത്തി വെള്ളം മുഴുവനും കളയുക.( അധികമുള്ള എണ്ണയും ഇതുവഴി നഷ്ടപ്പെടും)
വടകൾ ഒരു പാത്രത്തിൽ നിരത്തി വച്ചു മുകളിൽ തൈര് കൂട്ട് ഒഴിക്കുക .
ചൂടായ 2 സ്പൂണ്‍ എണ്ണയിൽ കടുകും ഉഴുന്ന്പരിപ്പും വറ്റൽമുളകും കായവും മൂപ്പിച്ചെടുത്ത് തൈരുകൂട്ടിനു മുകളിൽ ഒഴിക്കുക .
കാരറ്റും മല്ലിയിലയും മുകളിൽ തൂകി അലങ്കരിക്കുക.
വളരെ പോഷകസമ്പുഷ്ടമാണ് ഈ പലഹാരം