തൈര് പുളിച്ചു പോകാതെ കൂടുതൽ ദിവസം ഇരിക്കണോ?
തൈര് നമ്മുടെയെല്ലാം തീൻമേശയിലെ പ്രധാന വിഭവമാണ്. തൈര് വെച്ച് ഉണ്ടാക്കുന്ന വിഭവങ്ങൾക്കേല്ലാം ആരാധകരേറെയാണ്. അതുകൊണ്ട് തന്നെ മിക്ക വീടുകളിലെ ഫ്രിഡ്ജുകളിലും തൈര് കാണും.
തൈര് നമ്മുടെയെല്ലാം തീൻമേശയിലെ പ്രധാന വിഭവമാണ്. തൈര് വെച്ച് ഉണ്ടാക്കുന്ന വിഭവങ്ങൾക്കേല്ലാം ആരാധകരേറെയാണ്. അതുകൊണ്ട് തന്നെ മിക്ക വീടുകളിലെ ഫ്രിഡ്ജുകളിലും തൈര് കാണും.
എന്നാൽ രണ്ടോ മൂന്നോ ദിവസം കൊണ്ട് തൈര് അമിതമായി പുളിക്കുകയും രുചി മാറുകയും ചെയ്യാറുണ്ട്. ഇത് ഒഴിവാക്കി തൈര് കൂടുതൽ ദിവസം ഇരിക്കാൻ ചില പൊടിക്കൈകൾ ഉണ്ട്. എന്തൊക്കെയാണെന്ന് നോക്കാം.
തൈര് സൂക്ഷിക്കുന്നത് വായു കടക്കാത്തയും ഈർപ്പം ഇല്ലാത്തതുമായ പാത്രത്തിൽ ആവണം. പാത്രത്തിൽ നിന്ന് തൈര് പുറത്തെടുക്കുമ്പോഴെല്ലാം പത്രത്തിന്റെ അടപ്പ് നന്നായി ഇറുക്കി അടയ്ക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
തൈര് ഫ്രിഡ്ജിൽ സൂക്ഷിക്കുമ്പോഴും ചില കാര്യങ്ങൾ സൂക്ഷിക്കണം. തൈര് ഫ്രീസ് ചെയ്യുന്നത് അത് കേടാകുന്നത് തടയും. 1.6 ഡിഗ്രി സെൽഷ്യസ് മുതൽ 4.4 ഡിഗ്രി സെൽഷ്യസ് വരെയുള്ള താപനിലയിൽ ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ ദീർഘനാൾ കേടുകൂടാതെയിരിക്കും. ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് സൂക്ഷ്മാണുക്കളുടെ വളർച്ചയെ പ്രതിരോധിച്ച് സുരക്ഷിതമായി സൂക്ഷിക്കുകയും ചെയ്യുന്നു. കൂടാതെ ഫ്രിഡ്ജിനുള്ളിലെ ഏറ്റവും ചൂട് കൂടിയ ഭാഗം അതിൻ്റെ ഡോർ ഭാഗമാണ്. ഫ്രിഡ്ജ് തുറക്കുമ്പോഴെല്ലാം, ഡോറാണ് ആദ്യം പുറത്തെ ചൂടുമായി സമ്പർക്കത്തിൽ വരുന്നത്. അതിനാൽ കൂടുതൽ കാലം കേടുകൂടാതെയിരിക്കാൻ തെെര് ഫ്രിഡ്ജിൻ്റെ ഏറ്റവും താഴത്തെ തട്ടിൽ സൂക്ഷിക്കുന്നതാണ് നല്ലത്.
ആളുകൾ അധികവും തൈര് പാക്കിൽ നിന്ന് എടുത്ത് ബാക്കിയുള്ളത് കവറിൽ തന്നെ സൂക്ഷിക്കുകയാണ് ചെയ്യുക. ഇത് നല്ലതല്ല. ഇങ്ങനെ ചെയ്യുന്നത് തൈര് പെട്ടെന്ന് മോശമാകാൻ കാരണമാകും. അതുകൊണ്ട് തൈര് ആദ്യം ഒരു പാത്രത്തിലേക്ക് പകർത്തിയ ശേഷം, ആവശ്യമുള്ളത് മാത്രം മറ്റൊരു പാത്രത്തിലേക്ക് കോരിയെടുത്ത ശേഷം ബാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കാവുന്നതാണ്.