ഒരിക്കലും തൈരിനൊപ്പം ഇവ കഴിക്കരുത്
നിരവധി പോഷകഗുണങ്ങൾ അടങ്ങിയതാണ് തൈര്. തൈരും പച്ചക്കറികൾ അല്ലെങ്കിൽ പഴങ്ങൾ ചേർത്ത് സലാഡ് ആയും അല്ലാതെയുമൊക്കെ നമ്മൾ കഴിക്കാറുണ്ട്. ഇത് തൈരിനെ കൂടുതൽ പോഷകസമൃദ്ധമാക്കും. എന്നാൽ ചില ഭക്ഷണങ്ങൾ തൈരിനൊപ്പം കഴിക്കുന്നത് വിപരീതഫലം ഉണ്ടാക്കും. അവ ഏതൊക്കെ എന്ന് നോക്കാം.
ഉള്ളി
തൈരിൽ ഉള്ളിയും മുളകുമൊക്കെ ചേർത്തുണ്ടാക്കുന്ന സാലഡ് മിക്കയാളുകൾക്കും ഇഷ്‌മാണ്. എന്നാൽ ആയുർവേദ പ്രകാരം ഇത് ആരോഗ്യത്തിന് അത്ര നല്ലതല്ല. കാരണം തൈര് തണുപ്പും ഉള്ളി ചൂടുമാണ്. ഇവ രണ്ടും ഒരുമിച്ച് കഴിക്കുന്നത് ആമാശയത്തിൽ അസ്വസ്ഥതകൾ ഉണ്ടാക്കും.
മാമ്പഴം
രണ്ടിലും പോഷകഗുണങ്ങൾ ഉണ്ടെങ്കിലും മാങ്ങ ചൂടും തൈര് തണുപ്പുമാണ്. ഇത് ആമാശയത്തിലും ചർമത്തിനും അസ്വസ്ഥതകൾ ഉണ്ടാക്കും.
വഴുതന
വഴുതനയ്ക്ക് നേരിയ അസിഡിക് സ്വഭാവമുണ്ട്. മാത്രമല്ല, ഇത് ശരീരം ചൂടാകാൻ കാരണമാകും. തൈര് തണുപ്പ് ആയതിനാൽ ഇവ രണ്ടും ഒന്നിച്ചു കഴിക്കുന്നത് ആമാശയത്തെ ദോഷകരമായി ബാധിക്കാൻ കാരണമാകും.
മാംസവും മീനും
മാംസവും മീനും പോലുള്ള നോൺ-വെജിറ്റേറിയൻ ഭക്ഷണങ്ങൾക്കൊപ്പവും തൈര് കഴിക്കുന്നത് പ്രശ്‌നമാണ്. ഇത് ശരീരത്തിൽ കാൽസ്യത്തിന്റെ അളവു കൂട്ടും.