ഗോതമ്പ് വെജിറ്റബിൾ അട ; കുറഞ്ഞ എണ്ണയിൽ തയ്യാറാക്കാം ഹെൽത്തി ഡിന്നർ

 

 ചേരുവകൾ:

- ഗോതമ്പുപൊടി – 1 കപ്പ്
- കാരറ്റ് ചിരകിയത് – ¼ കപ്പ്
- സവാള – 1 ചെറുത്
- പച്ചമുളക് – 1
- മല്ലിയില – കുറച്ച്
- ജീരകം – ½ ടീസ്പൂൺ
- ഉപ്പ് – ആവശ്യത്തിന്
- വെള്ളം – ആവശ്യത്തിന്
- എണ്ണ – 1 ടീസ്പൂൺ

തയ്യാറാക്കുന്ന വിധം:

ഒരു പാത്രത്തിൽ ഗോതമ്പുപൊടി, കാരറ്റ്, സവാള, പച്ചമുളക്, മല്ലിയില, ജീരകം, ഉപ്പ് എന്നിവ ചേർക്കുക. ആവശ്യത്തിന് വെള്ളം ഒഴിച്ച് ദോശമാവിനേക്കാൾ അൽപം കട്ടിയുള്ള മാവാക്കി കലക്കുക.

ദോശക്കല്ല് ചൂടാക്കി മാവ് വട്ടത്തിൽ പരത്തുക. അരികുകളിൽ അല്പം എണ്ണ പുരട്ടി ചെറിയ തീയിൽ വേവിക്കുക. ഒരു വശം വെന്തുകഴിഞ്ഞാൽ മറിച്ചിട്ട് മറുവശവും വേവിച്ചെടുക്കുക. ചൂടോടെ തൈരോ പച്ചക്കറി ചട്ണിയോ ചേർത്ത് വിളമ്പാം.