വെറൈറ്റിയില്‍ നല്ലൊരു തണ്ണിമത്തന്‍ ഹല്‍വ തയ്യാറാക്കാം
ആവശ്യമുള്ള ചേരുവകള്‍:
തണ്ണിമത്തന്റെ തൊണ്ട് - 2-3 വലിയ കഷ്ണം
നെയ്യ് - രണ്ട് സ്പൂണ്‍
അല്‍പം സൂചി റവ - 1 ടീസ്പൂണ്‍
കടലമാവിന്റെ പൊടി - 1 ടീസ്പൂണ്‍
പഞ്ചസാര - അരക്കപ്പ്
ഏലക്കപ്പൊടി - അര ടീസ്പൂണ്‍
ജാതിക്കപ്പൊടി - ഒരു നുള്ള്
പാല്‍- ഒരു കപ്പ്
ബദാം , പിസ്ത പൊടിച്ചത് - മൂന്ന് സ്പൂണ്‍
തയ്യാറാക്കുന്ന വിധം:
ആദ്യം തണ്ണിമത്തന്റെ പുറത്തുള്ള തൊണ്ടിലെ തൊലി കളഞ്ഞ് വെളുത്ത നിറം മാത്രം എടുത്ത് ഇത് പേസ്റ്റ് രൂപത്തില്‍ മിക്‌സിയില്‍ അരച്ചെടുക്കുക. പിന്നീട് ഒരു പാന്‍ ചൂടാക്കി അതിലേക്ക് അല്‍പം നെയ്യ് ചേര്‍ക്കണം. പിന്നീട് സൂചിറവ, കടലമാവ് എന്നിവ ബ്രൗണ്‍ നിറമാവുന്നത് വരെ ഇളക്കിയെടുക്കാം. ഇതിലേക്ക് അരച്ച് വെച്ച തണ്ണിമത്തന്‍ പേസ്റ്റ് ചേര്‍ത്ത് 20 മിനിറ്റ് വഴറ്റിയെടുക്കേണ്ടതാണ്. ശേഷം ഇത് കട്ടിയാവുന്നത് വരെ നല്ലതുപോലെ വേവിച്ചെടുക്കണം.
പിന്നീട് ഇതിലേക്ക് പഞ്ചസാര ചേര്‍ത്ത് പത്ത് മിനിറ്റ് കൂടി ഇളക്കി എല്ലാം മിക്‌സ് ആവുന്നത് വരെ വേവിച്ചെടുക്കണം. പിന്നീട് ഏലക്ക പൊടിച്ചതും, ജാതിക്കപ്പൊടിയും പാലും എല്ലാം മിക്‌സ് ചെയ്ത് വീണ്ടും അഞ്ച് പത്ത് മിനിറ്റ് വേവിച്ചെടുക്കണം. ഇതിലേക്ക് ബദാം, പിസ്ത എന്നിവ ഉപയോഗിച്ച് ചൂടോടെ വിളമ്പേണ്ടതാണ്. നല്ല കിടിലന്‍ ടേസ്റ്റില്‍ തണ്ണിമത്തന്‍ ഹല്‍വ തയ്യാര്‍..