കാഴ്ചയിലും രുചിയിലും സൂപ്പർ, അടിപൊളി തണ്ണിമത്തൻ സാലഡ്

 
ചേരുവകൾ
തണ്ണിമത്തൻ (ചെറിയ കഷ്ണങ്ങളാക്കിയത്) – 1 കപ്പ്
സവാള – 1 എണ്ണം (പൊടിയായി അരിഞ്ഞത്)
പുതിനയില – 10 എണ്ണം (പൊടിയായി അരിഞ്ഞത്)

 

 
ചേരുവകൾ
തണ്ണിമത്തൻ (ചെറിയ കഷ്ണങ്ങളാക്കിയത്) – 1 കപ്പ്
സവാള – 1 എണ്ണം (പൊടിയായി അരിഞ്ഞത്)
പുതിനയില – 10 എണ്ണം (പൊടിയായി അരിഞ്ഞത്)
പച്ചമുളക് – 1 എണ്ണം (പൊടിയായി അരിഞ്ഞത്)
നാരങ്ങാ നീര് – അര മുറിയുടേത്
ഒലീവ് ഓയിൽ – 1 ടീ സ്പൂൺ
ഉപ്പ് – പാകത്തിന്
കാന്താരി മുളക് ഉപ്പിലിട്ടത് – ആവശ്യാനുസരണം (എരിവ ഇഷ്ടമുള്ളവർക്ക് ചേർക്കാം)
തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തിലേക്ക് ചെറിയ കഷ്ണങ്ങളാക്കി വെച്ചിരിക്കുന്ന തണ്ണിമത്തൻ എടുക്കുക.
ഇതിലേക്ക് പൊടിയായി അരിഞ്ഞ സവാള, പുതിനയില, പച്ചമുളക് എന്നിവ ചേർക്കുക.
വേണമെങ്കിൽ അല്പം ഉപ്പിലിട്ട കാന്താരി മുളക് ചതച്ചതോ അരിഞ്ഞതോ ഇതിലേക്ക് ചേർക്കാവുന്നതാണ് (ഇത് സാലഡിന് പ്രത്യേക രുചി നൽകും).
ശേഷം ഇതിലേക്ക് പാകത്തിന് ഉപ്പും, അര നാരങ്ങയുടെ നീരും, 1 ടീ സ്പൂൺ ഒലീവ് ഓയിലും ഒഴിക്കുക.
ചേരുവകൾ എല്ലാം ഉടഞ്ഞുപോകാതെ വളരെ മെല്ലെ നന്നായി ഇളക്കി യോജിപ്പിക്കുക.
നല്ല അടിപൊളി രുചിയിലുള്ള ഫ്രെഷ് തണ്ണിമത്തൻ സാലഡ് തയ്യാർ! (തണുപ്പിച്ച് കഴിക്കാൻ കൂടുതൽ സ്വാദായിരിക്കും).