തണ്ണിമത്തന്‍ തോട് കൊണ്ടും ഇനി  ഉപ്പേരി ഉണ്ടാക്കാം

തണ്ണിമത്തന്‍ തോടിലെ പച്ച ഭാഗം ചെത്തികളയുക. ബാക്കിവരുന്ന ഭാഗം നന്നായി ചെറുതാക്കി മുറിക്കുക. ഇതില്‍ ചെറിയ ഉള്ളി അരിഞ്ഞതും തേങ്ങയും ഉപ്പും ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക

 

ചേരുവകൾ 

തണ്ണിമത്തന്‍ 
ചെറിയ ഉള്ളി
തേങ്ങ
ഉപ്പ് 
കടുക് 
 

തണ്ണിമത്തന്‍ തോടിലെ പച്ച ഭാഗം ചെത്തികളയുക. ബാക്കിവരുന്ന ഭാഗം നന്നായി ചെറുതാക്കി മുറിക്കുക. ഇതില്‍ ചെറിയ ഉള്ളി അരിഞ്ഞതും തേങ്ങയും ഉപ്പും ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക. ഒരു പാനില്‍ കടുക് പൊട്ടിച്ച് മിക്‌സ് ചെയ്ത് വെച്ച തണ്ണിമത്തന്‍ തോടിന്റെ കഷ്ണങ്ങള്‍ ചേര്‍ക്കുക. നന്നായി ഇളക്കി മൂടി വെച്ച് 10 മിനിറ്റ് വേവിക്കുക.