തണ്ണിമത്തൻ വെച്ച് ഇത്രയും രുചിയിൽ ഐസ്ക്രീം ഉണ്ടാക്കാമെന്ന് അറിയാമോ?
ചേരുവകൾ
തണ്ണിമത്തൻ കുരു കളഞ്ഞത് – 2 കപ്പ്
ഫ്രഷ് ക്രീം – 1 കപ്പ്
പാൽ – ½ കപ്പ്
പഞ്ചസാര – 4–5 ടേബിൾസ്പൂൺ
Oct 9, 2026, 13:20 IST
ചേരുവകൾ
തണ്ണിമത്തൻ കുരു കളഞ്ഞത് – 2 കപ്പ്
ഫ്രഷ് ക്രീം – 1 കപ്പ്
പാൽ – ½ കപ്പ്
പഞ്ചസാര – 4–5 ടേബിൾസ്പൂൺ
വാനില എസൻസ് – ½ ടീസ്പൂൺ (ഓപ്ഷണൽ)
തയ്യാറാക്കുന്ന വിധം
തണ്ണിമത്തന്റെ കുരു നീക്കം ചെയ്ത് ചെറിയ കഷ്ണങ്ങളാക്കി മിക്സിയിൽ നന്നായി അരച്ചെടുക്കുക.
ഇതിലേക്ക് ഫ്രഷ് ക്രീം, പാൽ, പഞ്ചസാര, വാനില എസൻസ് എന്നിവ ചേർത്ത് നന്നായി അടിച്ചെടുക്കുക.
തയ്യാറാക്കിയ മിശ്രിതം ഒരു അടപ്പുള്ള പാത്രത്തിലേക്ക് മാറ്റുക.
6–8 മണിക്കൂർ ഫ്രീസറിൽ വെച്ച് നന്നായി ഉറപ്പിച്ചെടുക്കുക.
ഐസ്ക്രീം പുറത്തെടുത്ത് സ്കൂപ്പ് ചെയ്ത് വിളമ്പാം.