ചൂടോടെ കഴിക്കാം വെര്‍മിസില്ലി ബിരിയാണി

വെര്‍മിസെല്ലി: 200 ഗ്രാം
കാപ്‌സിക്കം: 50 ഗ്രാം
കാരറ്റ്: 50 ഗ്രാം
ബീന്‍സ്: 50 ഗ്രാം
സവാള: 20 ഗ്രാം
 

ചേരുവകൾ 

വെര്‍മിസെല്ലി: 200 ഗ്രാം
കാപ്‌സിക്കം: 50 ഗ്രാം
കാരറ്റ്: 50 ഗ്രാം
ബീന്‍സ്: 50 ഗ്രാം
സവാള: 20 ഗ്രാം
ഗ്രീന്‍ചില്ലി: 10 ഗ്രാം
വെളുത്തുള്ളി: അഞ്ച് ഗ്രാം
ഇഞ്ചി: അഞ്ച് ഗ്രാം
സവാള (വറുത്തത്): രണ്ട് ടേബിള്‍ സ്പൂണ്‍
മല്ലിയില: അഞ്ച് ഗ്രാം
കശുവണ്ടി: അഞ്ച് ഗ്രാം
ഉണക്കമുന്തിരി: അഞ്ച് ഗ്രാം
നെയ്യ്: രണ്ട് ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍പ്പൊടി: അര ടീസ്പൂണ്‍
ഗരംമസാല: ഒരു ടീസ്പൂണ്‍
മല്ലിപ്പൊടി: ഒരു ടേബിള്‍ സ്പൂണ്‍

തയ്യാറാക്കുന്ന വിധം

വെര്‍മിസെല്ലി വേവിച്ച് വയ്ക്കുക. ഒരു പാന്‍ ചൂടാകുമ്പോള്‍ നെയ്യ് ഒഴിച്ച് സവാള, പച്ചമുളക്, വെളുത്തുള്ളി, ഇഞ്ചി എന്നിവ വഴറ്റുക. പച്ചക്കറികള്‍ ചെറുതായരിഞ്ഞതും ചേര്‍ത്ത് വഴറ്റാം. പാകത്തിന് ഉപ്പ് ചേര്‍ക്കുക. ഇതിലേക്ക് സേമിയ ചേര്‍ത്ത് ഇളക്കണം. ഇനി മസാലപ്പൊടികളെല്ലാം ചേര്‍ത്ത് ഇളക്കിയ ശേഷം മല്ലിയില വിതറാം. കശുവണ്ടി, ഉണക്കമുന്തിരി, വറുത്ത സവാള എന്നിവ വിതറി വിളമ്പാം.