കഞ്ഞിക്കും ചോറിനും ഒപ്പം കഴിക്കാൻ ഒരു ഉഗ്രൻ വിഭവം

ചേരുവകൾ 
1.കറിവേപ്പില - 4 കപ്പ്  
2. ഉഴുന്ന് - 1 കപ്പ് 

 

ചേരുവകൾ 
1.കറിവേപ്പില - 4 കപ്പ്  
2. ഉഴുന്ന് - 1 കപ്പ് 
3. ഉണക്ക മുളക്- 10-12 എണ്ണം 
4. മഴുവൻ മല്ലി - 1 ടേബിൾസ്പൂൺ 
5. കുരുമുളക് - 1/2 ടേബിൾസ്പൂൺ 
6. തേങ്ങ ചിരകിയത് - 4 കപ്പ് 
7. ഇഞ്ചി - 1 ഇഞ്ച് കഷ്ണം (അരിഞ്ഞത്)
8. ചെറിയ ഉള്ളി - 5-6 എണ്ണം (അരിഞ്ഞത്)
9. വെളുത്തുളളി - 2-3 അല്ലി (അരിഞ്ഞത്)
10. ഉപ്പ് - 2-3 ടീസ്പൂൺ 
11. വാളൻ പുളി - 1-2 ചെറുനാരങ്ങ വലുപ്പം 
12. കായപ്പൊടി - 1/4 ടീസ്പൂൺ 
13. വെളിച്ചെണ്ണ - 2-3 ടേബിൾസ്പൂൺ 
കറിവേപ്പില ചമ്മന്തിപ്പൊടി  തയ്യാറാകുന്ന വിധം 
കറിവേപ്പില ഉതിർത്ത്, വെള്ളത്തിൽ നന്നായി കഴുകി, വെള്ളം വാർത്ത് കളയാൻ വെക്കുക. 
ഒരു പാൻ ചൂടാക്കി, ഉഴുന്ന്, ഉണക്കമുളക്, മല്ലി, കുരുമുളക് എന്നിവ വറുത്ത് പൊടിച്ച് മാറ്റിവെക്കുക.
പാനിൽ വെളിച്ചെണ്ണ ചൂടാക്കി തേങ്ങ, ഇഞ്ചി, ഉള്ളി, വെളുത്തുളളി എന്നിവ ബ്രൗൺ നിറം ആകും വരെ വറുത്ത്, ചൂടാറിയതിന് ശേഷം മിക്സിയുടെ ജാറിലേക്ക് മാറ്റുക. 
പാനിൽ വേപ്പില ചേർത്ത് വറുത്തെടുക്കുക ( ആവശ്യം എങ്കിൽ കുറച്ച് എണ്ണ ചേർക്കാം) നല്ലവണ്ണം മൊരിഞ്ഞ കറിവേപ്പില മിക്സിയുടെ ജാറിലേക്ക് മാറ്റി, ഉപ്പും, പുളിയും കായപ്പൊടിയും ചേർത്ത് പൊടിച്ച് എടുക്കുക. ശേഷം പൊടിച്ച് വെച്ച ഉഴുന്ന് മിശ്രിതം ചേർത്ത് നന്നായി യോജിപ്പിച്ചാൽ വേപ്പിലക്കട്ടി തയ്യാറായി! എയർട്ടൈറ്റ് ആയ കുപ്പിയിൽ ഒരു മാസം വരെ കേടാകാതെ സൂക്ഷിക്കാം!