വെണ്ടയ്ക്ക കറി വെച്ചാൽ മക്കൾക്ക് ഇഷ്ടപ്പെടാറില്ലേ? എങ്കിൽ ഈ തീയൽ തയ്യാറാക്കി കൊടുക്കൂ...

ആവശ്യമായ സാധനങ്ങൾ
വെണ്ടയ്ക്ക – 250 ഗ്രാം (ചെറുതായി മുറിച്ചത്)
തേങ്ങ ചിരകിയത് – 1 കപ്പ്
വറ്റൽമുളക് – 5–6 എണ്ണം
മല്ലിപ്പൊടി – 2 ടേബിൾസ്പൂൺ

 

ആവശ്യമായ സാധനങ്ങൾ
വെണ്ടയ്ക്ക – 250 ഗ്രാം (ചെറുതായി മുറിച്ചത്)
തേങ്ങ ചിരകിയത് – 1 കപ്പ്
വറ്റൽമുളക് – 5–6 എണ്ണം
മല്ലിപ്പൊടി – 2 ടേബിൾസ്പൂൺ
കുരുമുളക് – ½ ടീസ്പൂൺ
ജീരകം – ½ ടീസ്പൂൺ
ചെറിയ ഉള്ളി – 6–8 എണ്ണം
പുളി – ചെറിയ നെല്ലിക്ക വലുപ്പം
മഞ്ഞൾപ്പൊടി – ¼ ടീസ്പൂൺ
കറിവേപ്പില – 2 തണ്ട്
ഉപ്പ് – ആവശ്യത്തിന്
വെളിച്ചെണ്ണ – 2 ടേബിൾസ്പൂൺ
 താളിക്കാൻ
കടുക് – 1 ടീസ്പൂൺ
വറ്റൽമുളക് – 2 എണ്ണം
കറിവേപ്പില – 1 തണ്ട്

 തയ്യാറാക്കുന്ന വിധം

പുളി ചൂടുവെള്ളത്തിൽ കുതിർത്ത് പിഴിഞ്ഞ് പുളിവെള്ളം തയ്യാറാക്കുക.
ഒരു പാനിൽ വെളിച്ചെണ്ണ ചൂടാക്കി വെണ്ടയ്ക്ക ചേർത്ത് ചെറിയ ബ്രൗൺ നിറമാകുന്നതുവരെ വറുത്ത് മാറ്റിവയ്ക്കുക (പൊട്ടിപ്പോകാതിരിക്കാൻ നന്നായി വറുക്കണം).
മറ്റൊരു പാനിൽ തേങ്ങ, വറ്റൽമുളക്, മല്ലിപ്പൊടി, കുരുമുളക്, ജീരകം, ചെറിയ ഉള്ളി എന്നിവ ചേർത്ത് നല്ല ബ്രൗൺ നിറമാകുന്നതുവരെ വറുത്ത് അരച്ചെടുക്കുക.
ഈ അരപ്പ് പാനിൽ ചേർത്ത് പുളിവെള്ളവും മഞ്ഞൾപ്പൊടിയും ഉപ്പും ചേർത്ത് 5–7 മിനിറ്റ് തിളപ്പിക്കുക.
വറുത്ത വെണ്ടയ്ക്ക ചേർത്ത് നന്നായി ഇളക്കുക.
5 മിനിറ്റ് കൂടി ചെറിയ തീയിൽ വേവിക്കുക.