ചോറുണ്ണാൻ ഈ വെണ്ടയ്ക്ക മസാലയുണ്ടെങ്കില്‍ വേറൊന്നും വേണ്ട

 

ചേരുവകള്‍

വെണ്ടക്ക – 250 ഗ്രാം
വെളിച്ചെണ്ണ – 1 ടേബിള്‍ സ്പൂണ്‍ + 1 1/2 ടേബിള്‍ സ്പൂണ്‍
ജീരകം – 1/4 ടീസ്പൂണ്‍ മുതല്‍ 1/2 ടീസ്പൂണ്‍ വരെ
സവാള – 1 , ചതുര കഷ്ണങ്ങളായി മുറിക്കുക
കറിവേപ്പില
വെളുത്തുള്ളി – 1 വലുതോ 3 ചെറുതോ ചതച്ചത്
പച്ചമുളക് – 2 എണ്ണം
മഞ്ഞള്‍പ്പൊടി – 1/4 ടീസ്പൂണ്‍
മുളകുപൊടി – 1/2 ടീസ്പൂണ്‍
മല്ലിപ്പൊടി – 3/4 ടീസ്പൂണ്‍
മല്ലിയില
ഉപ്പ്

തയാറാക്കുന്ന വിധം

ഒരു ഫ്രൈയിങ് പാന്‍ ചൂടാക്കി 1 ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണ ചേര്‍ക്കുക.
ചൂടുള്ള എണ്ണയിലേക്ക് അരിഞ്ഞ വെണ്ടയ്ക്ക ചേര്‍ത്ത് ഇടത്തരം തീയില്‍ 10 മിനിറ്റ് വഴറ്റുക.
പാനില്‍ നിന്ന് വേവിച്ച വെണ്ടക്ക ഒരു പാത്രത്തിലേക്കു മാറ്റുക.
അതേ പാനില്‍ 11/2 ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണ ചേര്‍ക്കുക.
ചൂടുള്ള എണ്ണയിലേക്കു ജീരകം ചേര്‍ക്കുക.
ജീരകം പൊട്ടിയതിനു ശേഷം സവാള ചേര്‍ത്തു നന്നായി യോജിപ്പിക്കുക.
ചതച്ച വെളുത്തുള്ളി, പച്ചമുളക് എന്നിവ ചേര്‍ക്കുക.
ഒരു മിനിറ്റു വഴറ്റുക. കറിവേപ്പില ചേര്‍ത്തു നന്നായി യോജിപ്പിക്കുക. വേവിച്ച വെണ്ടയ്ക്ക ചേര്‍ത്തു നന്നായി യോജിപ്പിക്കുക.
ഇനി മഞ്ഞള്‍പ്പൊടി, ചുവന്ന മുളകുപൊടി, മല്ലിപ്പൊടി എന്നിവ ചേര്‍ക്കുക. പച്ച മണം പോകുന്നതുവരെ വഴറ്റുക. ഉപ്പു ചേര്‍ത്തു നന്നായി
ഇളക്കുക. മല്ലിയില ചേര്‍ത്തു നന്നായി യോജിപ്പിച്ചു തീ ഓഫ് ചെയ്യുക. ഒരു മൂടി ഉപയോഗിച്ച് അടച്ച് 5 മിനിറ്റ് വയ്ക്കുക. ചോറ്, നെയ്യ് ചോറ്, ചപ്പാത്തി എന്നിവയ്‌ക്കൊപ്പം വിളമ്പാം.