ലഞ്ച് ബോക്സിലേക്ക് കൊടുക്കാൻ പറ്റിയ ഒരു സൂപ്പർ തോരൻ ഇതാ..


ചേരുവകൾ
• വെണ്ടയ്ക്ക – 250 ഗ്രാം
• തേങ്ങ ചിരണ്ടിയത് – ½ കപ്പ്
• ചെറിയുള്ളി – 5 എണ്ണം
• പച്ചമുളക് – 2 എണ്ണം

 


ചേരുവകൾ
• വെണ്ടയ്ക്ക – 250 ഗ്രാം
• തേങ്ങ ചിരണ്ടിയത് – ½ കപ്പ്
• ചെറിയുള്ളി – 5 എണ്ണം
• പച്ചമുളക് – 2 എണ്ണം
• വെളുത്തുള്ളി – 2 പല്ല്
• മഞ്ഞൾപ്പൊടി – ¼ ടീസ്പൂൺ
• കടുക് – ½ ടീസ്പൂൺ
• ഉഴുന്നുപരിപ്പ് – 1 ടീസ്പൂൺ
• വറ്റൽമുളക് – 2 എണ്ണം
• കറിവേപ്പില – ആവശ്യത്തിന്
• തേങ്ങെണ്ണ – 1½ ടേബിൾസ്പൂൺ
• ഉപ്പ് – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

1. വെണ്ടയ്ക്ക ചെറുതായി അരിഞ്ഞ് വയ്ക്കുക.

2. തേങ്ങ, ചെറിയുള്ളി, പച്ചമുളക്, വെളുത്തുള്ളി, മഞ്ഞൾപ്പൊടി എന്നിവ ഒന്ന് ചതച്ചെടുക്കുക.

3. ഒരു പാനിൽ തേങ്ങെണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക.

4. ഉഴുന്നുപരിപ്പ്, വറ്റൽമുളക്, കറിവേപ്പില ചേർത്ത് വഴറ്റുക.

5. ശേഷം വെണ്ടയ്ക്ക ചേർത്ത് ഉപ്പിട്ട് നന്നായി ഇളക്കുക.

6. മൂടിവെക്കാതെ ചെറിയ തീയിൽ 5–7 മിനിറ്റ് വേവിക്കുക.

7. പിന്നീട് ചതച്ച തേങ്ങ മിശ്രിതം ചേർത്ത് നന്നായി ഇളക്കുക.

8. 2–3 മിനിറ്റ് കൂടി വേവിച്ച ശേഷം തീ ഓഫ് ചെയ്യുക.
വെണ്ടയ്ക്ക തോരൻ തയ്യാർ