വെണ്ടക്ക കൊണ്ട് ഒരു നാലുമണി പലഹാരം ആയാലോ...


ചേരുവകള്‍

വെണ്ടക്ക - 300 ഗ്രാം
കടലമാവ് - 3 ടേബിള്‍സ്പൂണ്‍
അരിപ്പൊടി - 2 ടേബിള്‍സ്പൂണ്‍
ചെറുനാരങ്ങ നീര്
മഞ്ഞള്‍പ്പൊടി

 


ചേരുവകള്‍

വെണ്ടക്ക - 300 ഗ്രാം
കടലമാവ് - 3 ടേബിള്‍സ്പൂണ്‍
അരിപ്പൊടി - 2 ടേബിള്‍സ്പൂണ്‍
ചെറുനാരങ്ങ നീര്
മഞ്ഞള്‍പ്പൊടി
മുളക് പൊടി
ഗരം മസാല
ഉപ്പ്
എണ്ണ
വെള്ളം
തയ്യാറാക്കുന്ന വിധം

വെണ്ടക്ക നീളത്തില്‍ കനം കുറച്ച് അരിഞ്ഞ് ഒരു കുഴിഞ്ഞ പാത്രത്തിലേക്ക് മാറ്റുക.

മറ്റൊരു പാത്രത്തില്‍ ആവശ്യത്തിന് ഉപ്പ്, മഞ്ഞള്‍പ്പൊടി, മുളക്‌പൊടി (കാശ്മീരി), ഗരം മസാല, കടലമാവ്, അരിപ്പൊടി എന്നിവ ഒന്നിച്ച് ചേര്‍ത്ത് ഇളക്കുക.

ഈ മസാലയും ചെറുനാരങ്ങാനീരും കുറച്ച് വെള്ളവും കൂടി അരിഞ്ഞുവെച്ചിരിക്കുന്ന വെണ്ടക്കയിലേക്ക് ചേര്‍ത്ത് കഷ്ണങ്ങളില്‍ നല്ലവണ്ണം പിടിപ്പിക്കുക.

ഇനി ഒന്നുകില്‍ എയര്‍ഫ്രയര്‍ 5 മിനിറ്റ് പ്രീഹീറ്റ് ചെയ്തതിന് ശേഷം ട്രേയില്‍ കുറച്ച് എണ്ണ പുരട്ടി അതില്‍ വെണ്ടക്ക കഷ്ണങ്ങള്‍ നിരത്തി 10 മിനിട്ട് എയര്‍ഫ്രൈ ചെയ്ത് എടുക്കുക.

അല്ലെങ്കില്‍ ഒരു ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ചൂടാക്കി വെണ്ടക്ക കഷ്ണങ്ങളില്‍ അതിലിട്ട് ഡീപ് ഫ്രൈ ചെയ്‌തെടുക്കുക.

അടിപൊളി വെണ്ടക്ക ബജി അല്ലെങ്കില്‍ ക്രിസ്പി വെണ്ടക്ക പക്കവട തയ്യാര്‍.